മാലദ്വീപ് പാര്‍ലമെന്റില്‍ ഭരണ, പ്രതിപക്ഷ എംപിമാരുടെ കൂട്ടത്തല്ല്... നിരവധി എംപിമാര്‍ക്ക് പരുക്കേറ്റു; ഒരു എംപിയുടെ തല പൊട്ടി

മാലദ്വീപ് പാര്‍ലമെന്റില്‍ ഭരണ, പ്രതിപക്ഷ എംപിമാരുടെ കയ്യാങ്കളിയില്‍ നിരവധി എംപിമാര്‍ക്ക് പരുക്കേറ്റു. ഒരു എംപിയുടെ തല പൊട്ടി. ഭരണകക്ഷികളായ പ്രോഗ്രസീവ് പാര്‍ട്ടി ഓഫ് മാലദ്വീപ് (പിപിഎം), പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ് (പിഎന്‍സി) അംഗങ്ങളും, പ്രതിപക്ഷ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) അംഗങ്ങളും തമ്മിലാണ് ഏറ്റുമുട്ടിയത്.
പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭ ഭരണത്തില്‍ തുടരുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം പ്രതിപക്ഷ അംഗങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിച്ചതോടെയാണ് കയ്യാങ്കളിയായത്.
മന്ത്രിസഭയ്ക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതിനുള്ള നിര്‍ണായക വോട്ടെടുപ്പ് ഇന്നു നടക്കാനിരിക്കുകയായിരുന്നു. എന്നാല്‍ ചില കാബിനറ്റ് അംഗങ്ങളെക്കുറിച്ച് എതിര്‍പ്പ് പ്രകടിപ്പിച്ച പ്രതിപക്ഷ അംഗങ്ങള്‍ നാല് മന്ത്രിമാര്‍ക്ക് അംഗീകാരം നല്‍കുന്നതിനെ എതിര്‍ത്തു. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയും (എംഡിപി) ഡെമോക്രാറ്റുകളും ഈ മന്ത്രിമാര്‍ക്ക് അംഗീകാരം നല്‍കാനാകില്ലെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha























