Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

അയോധ്യയില്‍ പുതുതായി ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം...തുറന്നതുമുതല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് ഏകദേശം 19 ലക്ഷം ഭക്തര്‍...ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദര്‍ശകരെത്തി... ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്...

29 JANUARY 2024 01:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

അയോധ്യയില്‍(Ayodhya) പുതുതായി ഉദ്ഘാടനം(Inauguration) ചെയ്ത രാമക്ഷേത്രം(Ram Temple) തുറന്നതുമുതല്‍ ഇതുവരെ സന്ദര്‍ശനം നടത്തിയത് ഏകദേശം 19 ലക്ഷം ഭക്തര്‍(devotees). ജനുവരി 22 ന് നടന്ന 'പ്രാണ പ്രതിഷ്ഠ'(Pran Pratishtha) ചടങ്ങിന് പിറ്റേന്നാണ് ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കിയത്. അതിനുശേഷം 18.75 ലക്ഷം തീര്‍ത്ഥാടകര്‍ ശ്രീരാമ വിഗ്രഹം(ram lalla) കാണാന്‍ ക്ഷേത്രത്തിലെത്തി. ആദ്യ ദിവസം മാത്രം 5 ലക്ഷം സന്ദര്‍ശകരെത്തി. ദിനംപ്രതി ശരാശരി 2 ലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തുന്നുണ്ടെന്നാണ് കണക്ക്.ജനത്തിരക്ക് നിയന്ത്രിക്കാനും ഭക്തര്‍ക്ക് സുഗമമായ സന്ദര്‍ശന അനുഭവം ഉറപ്പാക്കാനും പ്രാദേശിക അധികാരികളും ക്ഷേത്ര ട്രസ്റ്റും കഠിന പരിശ്രമത്തിലാണ്. വലിയ ജനക്കൂട്ടത്തിനിടയില്‍ ക്യൂകള്‍ സുഗമമാക്കുന്നതിനും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത്, ദര്‍ശനത്തിനായി ദര്‍ശനത്തിനായി പ്രത്യേക സമയ സ്ലോട്ടുകള്‍ ക്ഷേത്ര ഭരണസമിതി ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ രാവിലെയും വൈകുന്നേരവും 'ആരതി' സമയങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നു. 2024 ഡിസംബറോടെ ക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവരം. 392 തൂണുകളും 44 വാതിലുകളും ഉള്‍ക്കൊള്ളുന്ന പരമ്പരാഗത നാഗര ശൈലിയിലുള്ള വാസ്തുവിദ്യയുടെ ഭംഗിയിലാണ് ക്ഷേത്ര സമുച്ചയം ഉയര്‍ന്നുനില്‍ക്കുന്നത്.എല്ലാം ഹിന്ദു ദേവതകളുടെ സങ്കീര്‍ണ്ണമായ കൊത്തുപണികളാല്‍ തൂണുകള്‍ അലങ്കരിച്ചിരിക്കുന്നു. ശ്രീകോവിലില്‍ അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമുണ്ട്. ബാലക് റാം എന്ന പേരിലാണ് രാം ലല്ലയുടെ വിഗ്രഹം അറിയപ്പെടുന്നത്. കോടികള്‍ വില വരുന്ന സ്വര്‍ണവും വജ്രങ്ങളുമാണ് ഈ വിഗ്രഹം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 15 കിലോഗ്രാം സ്വര്‍ണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.

ഒരു തിലകം, ഒരു കിരീടം, നാല് മാലകള്‍, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗംഭീരമായ ആഭരണങ്ങള്‍ 12 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 14 ആഭരണങ്ങളാണ് വിഗ്രഹത്തിന് മാറ്റ് കൂട്ടുന്നത്. രാം ലല്ലയ്ക്ക് ആഭരണങ്ങള്‍ ഒരുക്കുന്നതിന്റെ ചുമതല ലഖ്നൗവിലെ ഹര്‍സഹൈമല്‍ ശ്യാംലാല്‍ ജ്വല്ലേഴ്സിനായിരുന്നു. 15 ദിവസം മുമ്പാണ് രാം മന്ദിര്‍ ട്രസ്റ്റ് ജ്വല്ലറിയുമായി ബന്ധപ്പെട്ടത് നിര്‍മാണ ചുമതല കൈമാറിയത്. ആഭരണങ്ങളുടെ കേന്ദ്രഭാഗമായ കിരീടം പ്രശംസനീയമായ ശ്രദ്ധയോടെയാണ് നിര്‍മ്മിച്ചത്. 75 കാരറ്റ് വജ്രങ്ങള്‍, 175 കാരറ്റ് സാംബിയന്‍ മരതകം, 262 കാരറ്റ് മാണിക്യങ്ങള്‍ എന്നിവയ്ക്കൊപ്പം 22 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കിരീടത്തിന് മാത്രം ഏകദേശം 1.7 കിലോഗ്രാം ഭാരമുണ്ട്. ഇത് ശ്രീരാമന്റെ സൂര്യവംശത്തെ സൂചിപ്പിക്കുന്നു. കൂടാതെ ശുദ്ധിയെ പ്രതീകപ്പെടുത്തുന്ന വജ്രങ്ങള്‍ ഉപയോഗിച്ചാണ് ഈ കിരീടം അലങ്കരിച്ചിരിക്കുന്നത്.

 

തിലകമെന്ന് വിശേഷിപ്പിക്കുന്ന നെറ്റിയിലെ 'ദിവ്യ അടയാളം' 16 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. നാല് കാരറ്റ് വജ്രങ്ങളും 33 കാരറ്റ് മരതകവും മധ്യഭാഗത്ത് ഒരു സാംബിയന്‍ മരതകവും മോതിരത്തിലുണ്ട്.അദ്ധ്യാത്മ രാമായണം, ശ്രീമദ് വാല്‍മീകി രാമായണം, ശ്രീ രാമചരിതമാനസ്, ആലവന്ദര്‍ സ്‌തോത്രം തുടങ്ങിയ വിശുദ്ധ ഗ്രന്ഥങ്ങളില്‍ വിവരിച്ചിരിക്കുന്നതുപോലെ ശ്രീരാമന്റെ വേദാധിഷ്ഠിത സൗന്ദര്യം പുറത്തുകൊണ്ടുവരുന്ന തരത്തിലുള്ള ആഭരണങ്ങളാണ് വിഗ്രഹത്തിനായി ഉപയോഗിച്ചത്. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് കോടിക്കണക്കിന് ജനങ്ങളെ ഒന്നിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി.

 

2024ലെ ആദ്യ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.എല്ലാവരുടെയും വികാരങ്ങള്‍ ഒന്നു തന്നെ, എല്ലാവരുടെയും ഭക്തി ഒന്നുതന്നെ, എല്ലാവരുടെയും വാക്കുകളില്‍ രാമന്‍, എല്ലാവരുടെയും ഹൃദയത്തില്‍ രാമന്‍. ഈ സമയത്ത്, രാജ്യത്തെ നിരവധി പേര്‍ ശ്രീരാമഭജനകള്‍ ആലപിക്കുകയും ശ്രീരാമപാദങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയും ചെയ്തു. ജനുവരി 22 ന് വൈകിട്ട് രാജ്യം മുഴുവന്‍ രാമജ്യോതി തെളിയിച്ച് ദീപാവലി ആഘോഷിച്ചു. ഈ സമയത്ത്, വികസിത ഭാരതത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രധാന അടിസ്ഥാനമായ കൂട്ടായ്മയുടെ ശക്തി രാജ്യം കണ്ടു എന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (15 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (24 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (30 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (48 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (51 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends