അയോധ്യ മുതല്‍ തിരുവനന്തപുരം വരെ വമ്പൻ പദ്ധതി; ഭിക്ഷാടന മുക്ത ഭാരതം സൃഷ്ടിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2026 ഓടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ ഭിക്ഷാടന മുക്ത നഗരങ്ങളായി പ്രഖ്യാപിക്കും

കേന്ദ്ര സര്‍ക്കാര്‍ മറ്റൊരു നിർണായക നീക്കത്തിലേക്ക്. അയോധ്യ മുതല്‍ തിരുവനന്തപുരം വരെ വമ്പൻ പദ്ധതി . ഭിക്ഷാടന മുക്ത ഭാരതം സൃഷ്ടിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2026 ഓടെ ഇന്ത്യയിലെ 30 നഗരങ്ങള്‍ ഭിക്ഷാടന മുക്ത നഗരങ്ങളായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ .
ഇതിനോടനുബന്ധിച്ച് ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുതിര്‍ന്നവരെയും സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് സമഗ്രമായ സര്‍വേയ്ക്കും പുനരധിവാസത്തിനുമായി രാജ്യത്തുടനീളം 30 നഗരങ്ങളെ കേന്ദ്രം കണ്ടെത്തിയിരിക്കുകയാണ് . അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ നഗരങ്ങളെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി .
സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലുള്ള പദ്ധതിയോടനുബന്ധിച്ച് 2026 ഓടെ നഗരങ്ങളിലെ ഭിക്ഷാടന കേന്ദ്രങ്ങളുടെ 'ഹോട്ട്സ്പോട്ടുകള്‍' കണ്ടെത്താന്‍ ജില്ലാ, മുനിസിപ്പൽ അധികാരികളോട് ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha























