കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക്... ആദ്യ ട്രെയിന്‍ സര്‍വീസ് ജനുവരി 30ന് പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും

കേരളത്തില്‍ നിന്ന് അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് ജനുവരി 30ന് പാലക്കാട് ഒലവക്കോട് സ്റ്റേഷനില്‍ നിന്ന് ആരംഭിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് അയോദ്ധ്യ ധാം റെയില്‍വേ സ്റ്റേഷനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് കേരളത്തില്‍ നിന്നുള്ള അയോദ്ധ്യയിലേക്കുള്ള ആദ്യ ട്രെയിന്‍ സര്‍വീസ് നാളെ പുറപ്പെടുന്നത്. കേരളത്തില്‍ നിന്നുള്ള ആസ്ഥാ സ്‌പെഷ്യല്‍ ട്രെയിനിന്റെ കന്നിയാത്ര നാളെ വൈകിട്ട് 7.10ന് ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
മൂന്നാംദിവസം പുലര്‍ച്ചെ മൂന്നിന് അയോദ്ധ്യയിലെത്തുന്ന ട്രെയിന്‍ അന്നേദിവസം വൈകിട്ട് പാലക്കാട്ടേക്ക് മടക്കയാത്രയും തുടങ്ങും. ആദ്യഘട്ടത്തില്‍ ഐ.ആര്‍.സി.ടി.സിയുടെ ടൂറിസം ബുക്കിംഗ് വെബ്സൈറ്റിലൂടെ ഗ്രൂപ്പായാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. സ്റ്റേഷനില്‍ നിന്നോ ഐ.ആര്‍.സി.ടി.സി ആപ്പ് മുഖേനെയോ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല.
ഒരു ആസ്ഥാ സ്‌പെഷ്യല്‍ ട്രെയിനില്‍ 1500 പേര്‍ക്ക് യാത്ര ചെയ്യാം. ഓരോ ട്രെയിനിലും 22 സ്ലീപ്പര്‍ കോച്ചുകള്‍ ഉണ്ടാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോയമ്പത്തൂര്‍, നാഗര്‍കോവില്‍, തിരുവനന്തപുരം പാതയിലൂടെയും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അയോദ്ധ്യയിലേക്കുണ്ടാകും. അയോദ്ധ്യയില്‍ ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നടത്തിയതിന് പിന്നാലെ ഇതുവരെ 19 ലക്ഷത്തോളം പേരാണ് രാമക്ഷേത്ര ദര്‍ശനത്തിനെത്തിയത്. പ്രാണപ്രതിഷ്ഠയുടെ തൊട്ടടുത്ത ദിവസം മുതല്‍ ഭക്തര്‍ക്കായി ദര്‍ശനം അനുവദിച്ചിരുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് അയോദ്ധ്യയില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha























