Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

കൂപ്പുകുത്തി മാലദ്വീപ് ടൂറിസം... ഭരണത്തിൽ മധുവിധുക്കാലം തീരുംമുൻപേ മാലദ്വീപിൽ പുതിയ പ്രസിഡന്റിന്റെ ഭരണം താഴെ വീഴും...മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നീക്കം തുടങ്ങി...

30 JANUARY 2024 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

കൂപ്പുകുത്തി മാലദ്വീപ് ടൂറിസം. ഇന്ത്യൻ സന്ദർശകരുടെ എണ്ണം ഡിസംബറിൽ രണ്ടാം സ്ഥാത്തായിരുന്നെങ്കിൽ ജനുവരിയിൽ ഇത് അഞ്ചാം സ്ഥാനത്തേക്ക് കൂപ്പുകുത്തി വീണിരിക്കുകയാണ്. ഇതോടെ ഭരണത്തിൽ മധുവിധുക്കാലം തീരുംമുൻപേ മാലദ്വീപിൽ പുതിയ പ്രസിഡന്റിന്റെ കാലാവധി തീരുമോ? എന്നുള്ള ചോദ്യമാണ് ഉയരുന്നത്. വിവാദങ്ങളിലെ നായകനായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം നീക്കം തുടങ്ങിയതോടെ ലോകത്തിന്റെ കണ്ണുകൾ മാലദ്വീപിലേക്കാണ്. ഇന്ത്യയോടു കൊമ്പുകോർത്തും ചൈനയുമായി ചങ്ങാത്തം കൂടിയും വാർത്തകളിൽ നിറയുന്ന മുയിസുവിന് ഇനിയുള്ള ഭരണം സുഖകരമാകില്ലെന്നാണു സൂചന.മുഖ്യപ്രതിപക്ഷമായ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിയാണ് (എംഡിപി) പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാൻ നീക്കമാരംഭിച്ചത്. കഴിഞ്ഞ വർഷം നവംബറിൽ അധികാരത്തിലേറിയ മുയിസു, എഴുപതിലേറെ ദിവസങ്ങൾ മാത്രം പിന്നിട്ടപ്പോൾ ഗുരുതര പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്.

 

ഇന്ത്യാവിരുദ്ധതയും ചൈനയോടു കടുത്ത ആഭിമുഖ്യവും മുഖമുദ്രയാക്കിയ നേതാവാണ് മുയിസു.ചൈനീസ് ചാരക്കപ്പലിനു രാജ്യത്തു നങ്കൂരമിടാൻ അടുത്തിടെ അനുവാദം നൽകിയതിനെതിരെ വിമർശനമുയർന്നിരുന്നു. ഇതേച്ചൊല്ലി പാർലമെന്റിൽ വലിയ ബഹളമുണ്ടായി. ഡെമോക്രാറ്റുകളുമായി കൈ കോർത്താണു മുയിസുവിനെതിരെ എംഡിപി ഇംപീച്ച്മെന്റിന് ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം മന്ത്രിമാരുടെ നിയമനത്തിന് അംഗീകാരം ലഭിക്കാനായി പ്രസിഡന്റ് മുയിസു വിളിച്ചുചേർത്ത പ്രത്യേക സമ്മേളനം അലങ്കോലമായിരുന്നു.വോട്ടെടുപ്പിനു തൊട്ടുമുൻപ് ഭരണ–പ്രതിപക്ഷ അംഗങ്ങൾ‌ ഏറ്റുമുട്ടി.ഭരണപക്ഷത്തുള്ള പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി), മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി (പിപിഎം) എന്നീ പാർട്ടി അംഗങ്ങളും മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ പാർട്ടിയായ എംഡിപി അംഗങ്ങളും തമ്മിലായിരുന്നു അടി.

സോലിഹിന്റെ പാർട്ടിക്കാണു പാർലമെന്റിൽ ഭൂരിപക്ഷം. 22 മന്ത്രിമാരിൽ 4 പേരുടെ നിയമനം പിൻവലിക്കണമെന്ന് എംഡിപി ആവശ്യപ്പെട്ടതാണു സംഘർഷത്തിലെത്തിയത്. ഇസ, അബ്ദുല്ല ഷഹീം അബ്ദുൽ ഹക്കീം എന്നീ എംപിമാർ പരസ്പരം ചവിട്ടുകയും തറയിൽ കിടന്നു തല്ലുണ്ടാക്കുകയും ചെയ്യുന്നതിന്റെ വിഡിയോ പുറത്തുവന്നു. ഒരു വനിതാ അംഗത്തിന്റെ മുടി പിടിച്ചു വലിക്കുന്നതും ഒരു അംഗത്തിന്റെ മുഖത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.ഇതിനു പിന്നാലെയാണ് ഇംപീച്ച്മെന്റ് നീക്കം ശക്തമാക്കിയതെന്നാണു റിപ്പോർട്ട്. 19 മന്ത്രിമാരുടെ നിയമനം അംഗീകരിച്ച പാർലമെന്റ്, അറ്റോർണി ജനറൽ, ഇസ്‍ലാമിക് അഫയേഴ്‍സ് മന്ത്രി, ഹൗസിങ് മന്ത്രി തുടങ്ങിയവരുടെ നിയമനം എതിർത്തു. പ്രസിഡന്റിനെതിരെ പ്രമേയം അവതരിപ്പിക്കാൻ പാർലമെന്റിലെ മൊത്തം അംഗസംഖ്യയുടെ മൂന്നിലൊന്ന് ഭൂരിപക്ഷമാണു വേണ്ടത്. മാലദ്വീപ് പാർലമെന്റായ മജ്‌‌ലിസിലെ ആകെ അംഗസംഖ്യ 87 ആണെങ്കിലും നിലവിൽ 80 പേരേയുള്ളൂ.ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് മുയിസു സർക്കാരിലെ മൂന്നുമന്ത്രിമാർ രംഗത്തെത്തി.

 

ഇതോടെ ഇന്ത്യ-മാലദ്വീപ് ബന്ധം മോശമായി. ഇതിനിടെ ഇന്ത്യൻ എയർ ആംബുലൻസിന് അനുമതി നിഷേധിച്ചപ്പോൾ ഒരാൾക്ക് ജീവൻ പോയി. ഇതെല്ലാം സർക്കാരിനെ പ്രതിക്കൂട്ടിലാക്കി. പാർലമെന്റിലെ കൂട്ട അടിയും കളി കൈവിട്ട അവസ്ഥയിലാക്കി. ചൈനീസ് അനുകൂലിയായ മുയിസുവിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ചൈനീസ് ചാരക്കപ്പലിനു രാജ്യത്തു നങ്കൂരമിടാൻ അടുത്തിടെ അനുവാദം നൽകിയതിനെതിരെ വിമർശനമുയർന്നിരുന്നു. ഇതേച്ചൊല്ലി പാർലമെന്റിൽ വലിയ ബഹളമുണ്ടായി.ഞായറാഴ്ച പാർലമെന്റിൽനടന്ന നാടകീയരംഗങ്ങൾക്കും കൈയാങ്കളിക്കും പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നീക്കം. ഇന്ത്യയോടു സൗഹൃദമുള്ള എം.ഡി.പി. നേതാവ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 2023 സെപ്റ്റംബറിൽനടന്ന തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചാണ് മുയിസു (45) പ്രസിഡന്റായത്. ചൈനയ്ക്കായി വിടു പണിചെയ്യുകായണ് പ്രസിഡന്റ് എന്ന് വിമർശനമുണ്ട്. ഇന്ത്യൻ സൈന്യത്തെ പിൻവലിപ്പിക്കാനുള്ള ശ്രമവും ചർച്ചകളിലുണ്ട്. അതുകൊണ്ട് തന്നെ അവിശ്വാസം മുയിസുവിന് നിർണ്ണായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (19 minutes ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (45 minutes ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (1 hour ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (2 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (5 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (5 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (5 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (5 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (5 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (5 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (6 hours ago)

Malayali Vartha Recommends