അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ഉന്നത തല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നത തല യോഗം വിളിച്ചു. പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തി.
സേന മേധാവിമാരുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വിദേശ കാര്യ മന്ത്രിയും പ്രതിരോധമന്ത്രിയും രാവിലെ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചെങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു. നിലവില്‍ ജമ്മുവില്‍ ജനവാസ മേഖലയില്‍ ഷെല്ലാക്രമണം നടന്നിട്ടുണ്ട്.
ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നു. രാവിലെ വീടുകളില്‍ ആളുകള്‍ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha