എയർഹോസ്റ്റസുമായി പൊരിഞ്ഞ വഴക്കിനിടെ യാത്രക്കാരൻ പറഞ്ഞത് കേട്ട് പാഞ്ഞെത്തി പൈലറ്റ്.! എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി

വിമാനത്തിനുള്ളിൽ കയറി എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണി. ഡോക്ടറെ വിമാനത്തിൽനിന്ന് തിരിച്ചിറക്കി കേസെടുത്തു. ഗുജറാത്തിലെ സൂറത്തിലേക്കുള്ള വിമാനത്തിലാണ് നാടകീയമായ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
ബാഗ് മുൻനിരയിലെ സീറ്റുകളിലൊന്നിൽ ഇട്ടശേഷം ഇതെടുക്കാൻ എയർഹോസ്റ്റസിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ഇവർക്കിടയിൽ തർക്കമുണ്ടായി. ഈ സമയത്താണ് വിമാനം തകർക്കുമെന്ന് ഭീഷണിഡോകടർ ഉന്നയിച്ചത് .
യെലഹങ്ക സ്വദേശി ഡോ.വ്യാസ് ഹീരൽ മോഹൻഭായി (36)ക്കെതിരെയാണ് വിമാനത്താവള പൊലീസ് കേസെടുത്തത്. പൈലറ്റ് ഇടപെട്ടിട്ടും പ്രശ്നം അവസാനിപ്പിക്കാൻ സാധിച്ചില്ല. ഇതോടെയാണ് പൊലീസ് ഇടപെട്ട് ഇയാളെ തിരിച്ചിറക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നയിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha