ബെംഗളൂരുവില്‍ ഹോട്ടലില്‍ തീപിടുത്തത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം

ബെംഗളൂരു നാഗര്‍ഭാവിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ ജീവനക്കാരന് ദാരുണാന്ത്യം. പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തിലാണ് രാജ്കുമാര്‍ എന്ന നാല്‍പ്പത്തിയേഴുകാരനായ ജീവനക്കാരന്‍ മരിച്ചത്. മറ്റ് നാലു ജീവനക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാഗര്‍ഭാവി ദുര്‍ഗാ ശ്രീ ഗ്രാന്‍ഡ് എന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha























