Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിജയ്‌യുടെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് എഴുത്തുകാരന്‍ മനു ജോസഫ്

11 MAY 2026 07:17 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് മുഖ്യമന്ത്രിയായി ദളപതി വിജയ് സത്യപ്രതിജ്ഞ ചെയ്ത ശേഷം വിജയ് നടത്തിയ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമകളെ വെല്ലുന്ന തീപ്പൊരി പ്രസംഗമായിരുന്നു വിജയ് നടത്തിയത്. എന്നാല്‍ പ്രസംഗത്തില്‍ വിജയ് നടത്തിയൊരു പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹപാഠി കൂടിയായ എഴുത്തുകാരന്‍ മനു ജോസഫ്.

താന്‍ ദാരിദ്ര്യത്തിലൂടെയാണ് വളര്‍ന്നതെന്നും വിശപ്പ് എന്തെന്ന് തനിക്ക് അറിയാമെന്നും വിജയ് പ്രസംഗിച്ചിരുന്നു. വിജയ്‌യുടെ ഈ പ്രസ്താവന അസംബന്ധമാണെന്നാണ് മനു ജോസഫ് പറയുന്നത്. എക്‌സ് പോസ്റ്റിലൂടെയാണ് തിരക്കഥാകൃത്ത് കൂടിയായ മനു ജോസഫിന്റെ പ്രതികരണം. വിജയ്‌യും താനും മൂന്നാം ക്ലാസില്‍ ഒരുമിച്ച് പഠിച്ചിരുന്നതാണെന്നും മനു ജോസഫ് പറയുന്നുണ്ട്.

'തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യ പ്രസംഗത്തില്‍ വിജയ് പറഞ്ഞത് താന്‍ ദാരിദ്ര്യത്തിലാണ് വളര്‍ന്നത്, വിശപ്പ് എന്താണെന്ന് തനിക്കറിയാം എന്നാണ്. അത് ശുദ്ധ അസംബന്ധമാണ്. കാരണം അദ്ദേഹം ലയോള സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ എന്റെ സഹപാഠിയായിരുന്നു. തന്റെ മകന് സിനിമയില്‍ ഒരു കരിയര്‍ ഉണ്ടാക്കിയെടുത്തയാളായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. അദ്ദേഹത്തിന്റെ അച്ഛനെപ്പോലെ മിക്ക സിനിമക്കാരും സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോയിട്ടുണ്ടാകാമെന്നത് ശരിയാണ്. പക്ഷെ അത് തമിഴ്‌നാട്ടിലെ യഥാര്‍ത്ഥ ദാരിദ്രത്തിന് തുല്യമല്ല. സമ്പന്നരായ മിക്ക ആണ്‍കുട്ടികളും കയ്യില്‍ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിച്ചിട്ടുണ്ട്. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്' എന്നാണ് അദ്ദേഹം പറയുന്നത്.

ദാരിദ്രത്തില്‍ നിന്നും സമ്പന്നതയിലേക്ക് വളര്‍ന്നതിന്റെ കഥകളാണ് ഇക്കാലത്തെ ഏറ്റവും വലിയ നുണകളെന്നും മനു ജോസഫ് പറയുന്നു. ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ദാരിദ്ര്യവുമായി ബന്ധപ്പെടുത്തി സംസാരിച്ചത്. താന്‍ ഒരു രാജകുടുംബത്തിലല്ല ജനിച്ചതെന്നും, സിനിമയില്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്ത ഒരു സാധാരണ അസിസ്റ്റന്റ് ഡയറക്ടറുടെ മകനായാണ് വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എഴുത്തുകാരനും തിരക്കഥാകൃത്തുമായ മനു ജോസഫിന്റെ പിതാവ് തോരണം എന്ന മലയാള സിനിമയുടെ സംവിധായകനാണ്. മനു ജോസഫ് എഴുതിയ സീരിയസ് മെന്‍ എന്ന നോവല്‍ ഏറെ പ്രശസ്തമാണ്. ഈ സീരീസ് പിന്നീട് നെറ്റ് ഫഌക്‌സ് സീരീസായെത്തി കയ്യടി നേടി. നവാസുദ്ദീന്‍ സിദ്ദീഖിയായിരുന്നു പ്രധാന വേഷത്തിലെത്തിയത്. നെറ്റ്ഫഌക് സീരീസായ ഡീകപ്പിള്‍ഡിന്റെ ക്രിയേറ്ററുമാണ് മനു ജോസഫ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends