പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് യുഎഇയിലേക്ക്... യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും, മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിലേക്ക്. ഈ മാസം 15നാണ് സന്ദർശനം. ഊർജ്ജ പ്രതിസന്ധിയുടെയും മേഖലയിലെ സംഘർഷ സമാന സാഹചര്യത്തിന്റയും നിർണായക ഘട്ടത്തിലാണ് അദ്ദേഹം യുഎഇ സന്ദർശിക്കുന്നത്.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. മേഖലയിലുണ്ടായ സംഘർഷത്തിൽ പരസ്പരം വലിയ പിന്തുണയാണ് ഇന്ത്യയും യുഎഇയും നൽകിയത്. മെയ് 15 മുതൽ 20 വരെ നീളുന്ന ലോകപര്യടനത്തിന്റെ തുടക്കത്തിലാണ് യുഎഇ സന്ദർശനം.
മാത്രവുമല്ല പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരു ഭരണാധികളും വിലയിരുത്തുകയും ചെയ്യും. യുഎഇയും ഇന്ത്യയും തമ്മില്‍ നിലവിലുള്ള സെപ കരാര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളും ചര്‍ച്ചയായേക്കും.
നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, നോര്‍വേ, ഇറ്റലി എന്നീ രാജ്യങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും.മോദിയുടെ ലോക പര്യടനം മെയ് 15 മുതല്‍ മെയ് 20 വരെ നീളുന്നതാണ് .
https://www.facebook.com/Malayalivartha
























