തമിഴ്‌നാട് നിയമസഭാ സ്പീക്കറായി തമിഴക വെട്രി കഴകം എംഎൽഎ ജെസിഡി പ്രഭാകർ... തുറൈയൂരിൽ നിന്നുള്ള ടിവികെ എംഎൽഎ എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു

തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ ജെസിഡി പ്രഭാകർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ. സ്പീക്കർ സ്ഥാനത്തേക്ക് ലഭിച്ച ഏക നാമനിർദ്ദേശം പ്രഭാകറിന്റേതായിരുന്നു. അതിനാൽ പ്രോ-ടെം സ്പീക്കർ എം വി കറുപ്പയ്യ അദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിൽ നിന്ന് ഡിഎംകെ സ്ഥാനാർഥി എഷ്ലിയൻ നാഗനാഥനെ പരാജയപ്പെടുത്തിയാണ് പ്രഭാകർ സഭയിലെത്തിയത്. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് സ്പീക്കറായി പ്രഭാകറിന്റെ പേര് നിർദ്ദേശിച്ചത്.
സഭാ പാരമ്പര്യമനുസരിച്ച് സഭാനേതാവ് കെ എ സെങ്കോട്ടയ്യനും, പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും സ്പീക്കറെ അഭിനന്ദിക്കുകയും ചെയ്തു.
ഇന്ന് മുതൽ പ്രഭാകർ സഭാ നടപടികൾ നിയന്ത്രിക്കും. തുറൈയൂരിൽ നിന്നുള്ള ടിവികെ എംഎൽഎ എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha
























