കര്‍ണാടകയില്‍ നദിയില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ 8 പേര്‍ മുങ്ങി മരിച്ചു

കര്‍ണാടകയില്‍ ഭട്ട്കലില്‍ കക്ക ശേഖരിക്കാന്‍ ഇറങ്ങിയ എട്ടുപേര്‍ പുഴയില്‍ മുങ്ങി മരിച്ചു. മരിച്ചവരില്‍ ഏഴു പേര്‍ സ്ത്രീകളാണ്. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.ഹൊക്കലു നദിയില്‍ കക്ക വരാന്‍ പോയ 14 അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.
കക്ക വാരുന്നതിനിടയില്‍ നദിയിലെ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു.ഒരു പുരുഷനും ഏഴു സ്ത്രീകള്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. രക്ഷപ്പെടുത്തിയ മൂന്നു പേരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























