മാണ്ഡ്യയിൽ വസ്ത്ര വ്യാപാരി ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി

മാണ്ഡ്യയിൽ വസ്ത്ര വ്യാപാരി ഭാര്യയേയും മകനേയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി. നെഹ്റു നഗറിൽ താമസിക്കുന്ന പ്രഭാകർ (65), ഭാര്യ ജ്യോതി (55), മകൻ സന്തോഷ് (30) എന്നിവരാണ് മരിച്ചത്.
സ്വകാര്യ ധനകാര്യ കമ്പനികളുടെ പ്രതിനിധികളിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെയും സംസ്ഥാന സർക്കാറിന്റെ 'ശക്തി പദ്ധതി മൂലം വസ്ത്ര വ്യാപാരം പൊളിഞ്ഞതുമാണ്കാരണമെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നതായി മാണ്ഡ്യ ജില്ല പൊലീസ് സൂപ്രണ്ട് .
പുലർച്ചെ അഞ്ചോടെ പ്രഭാകർ ഭാര്യ ജ്യോതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതായും പിതാവിനെ തടയാനായി ശ്രമിച്ചപ്പോൾ സന്തോഷിനേയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതായും പൊലീസ് . പിന്നീട് വീടിനടുത്തുള്ള തന്റെ വസ്ത്രശാലയിൽ പോയി പ്രഭാകർ തൂങ്ങിമരിച്ചു. പ്രഭാകറിന്റെ മരുമകൾ ഭർത്താവിനെയും അമ്മായിയമ്മയെയും ഉണർത്താൻ ചെന്നപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
"
https://www.facebook.com/Malayalivartha



























