Widgets Magazine
12
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്


കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങി.... ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ... ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്


  സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെഎസ്ആർടിസിയുടെ ഓർഡിനറി ബസുകളിൽ സ്റ്റിക്കർ പതിക്കാൻ തീരുമാനം....


ഇതൊരിക്കലും അംഗീകരിക്കില്ല... ഇന്ത്യൻ കപ്പൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുഎസ്, അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ


സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങി.... ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ... ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്

12 JUNE 2026 06:25 AM IST
മലയാളി വാര്‍ത്ത

ഈ​ ​ലോ​ക​ക​പ്പി​ലെ​ ​ആ​ദ്യ​ ​വി​ജ​യം​ ​ആ​തി​ഥേ​യ​രാ​യ​ ​മെ​ക്സി​ക്കോ​യ്ക്ക് ​സ്വ​ന്തം.​ ​ഇ​ന്ന​ലെ​ ​ആ​സ്ടെ​ക് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​വ​ർ​ണാ​ഭ​മാ​യ​ ​ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ​ശേ​ഷം​ ​ന​ട​ന്ന​ ​ഉ​ദ്ഘാ​ട​ന​മ​ത്സ​ര​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​മ​റു​പ​ടി​യി​ല്ലാ​ത്ത​ ​ര​ണ്ടു​ഗോ​ളു​ക​ൾ​ക്കാ​ണ് മെക്സിക്കൻ സംഘം തകർത്തത്.

മത്സരത്തിന്റെ ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ലീഡ് നേടിയ മെക്സിക്കോ പിന്നീട് റൗൾ ജിമെനെസിന്റെ ഗോളിലൂടെ വിജയമുറപ്പിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കൻ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്താണ് ക്വിനോനസ് മെക്സിക്കോയ്ക്കായി ആദ്യ ഗോൾ നേടിയത്.

ഗോൾ കീപ്പർ നൽകിയ പന്ത് വരുതിയിൽ നിർത്തുന്നതിൽ ദക്ഷിണാഫ്രിക്കയുടെ പ്രതിരോധ നിര താരത്തിന് കഴിയാതെ വന്നതോടെ മെക്സിക്കോ ആദ്യ പ്രഹരം ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് 67-ാം മിനിറ്റിൽ റൗൾ ജിമെനെസ് വലകുലുക്കിയതോടെ മെക്സിക്കോയുടെ ലീഡ് ഉയർത്തി.

ആരംഭം മുതൽ മെക്സിക്കൻ തിരമാല സൗത്ത് ആഫ്രിക്കൻ ഗോൾ മുഖത്തേക്ക് അടിച്ചുകയറി. മത്സരത്തിന്റെ 42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച തുടർച്ചയായ രണ്ട് മികച്ച ഗോൾ അവസരങ്ങൾ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസ് അത്യുജ്ജ്വലമായി തടഞ്ഞത് ആഫ്രിക്കൻ ടീമിന് ആശ്വാസ നിമിഷങ്ങൾ സമ്മാനിച്ചിരുന്നു.

മെക്സിക്കൻ താരങ്ങളെ പിടിച്ചുനിർത്താൻ പലപ്പോഴും പരുക്കൻ അടവുകളാണ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തത്. ഒടുവിൽ രണ്ടാം പകുതിയിൽ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിന് റെഡ് കാർഡ് കിട്ടി. മെക്സിക്കോ താരം ബ്രയാൻ ഗുട്ടറസിനെ വീഴ്ത്തിയതിനാണ് റഫറി സിതോളിനെ പുറത്താക്കിയത്.

84-ാം മിനിറ്റിൽ റഫറിക്ക് അടുത്ത ചുവപ്പ് കാർഡും പുറത്തെടുക്കേണ്ടി വന്നു. ഇത്തവണ ദക്ഷിണാഫ്രിക്കയുടെ തെംബ സ്വാനെയ്ക്കാണ് പുറത്തേക്കുള്ള വഴി തെളിഞ്ഞത്.

കളി അവസാനിക്കാനായി പോകുന്നുവെന്ന ഘട്ടത്തിലാണ് മെക്സിക്കോ താരം അനാവശ്യമായ ഫൗൾ പുറത്തെടുത്തത്. ആശ്വാസ ഗോൾ കണ്ടെത്താനായി കഴിയുന്നവിധം ശ്രമിക്കുന്നതിനിടെ ദക്ഷിണാഫ്രിക്കൻ താരത്തിന് നേർക്ക് സെസാർ മോണ്ടസ് മാരകമായ ഫൗൾ പുറത്തെടുക്കുകയും ചെയ്തു. മെക്സിക്കൻ താരങ്ങളുടെ പ്രതിഷേധങ്ങൾക്ക് വഴങ്ങാതെ റഫറി റെഡ് കാർഡ് തന്നെ നൽകി.

4-1-2-3 ഫോർമേഷനിലായിരുന്നു മെക്സിക്കോ കളത്തിലിറങ്ങിയത്. മറുവശത്ത് ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയിലാണ് ടീമിനെ അണിനിരത്തിയത്. പരിചയസമ്പന്നനായ ഗോൾകീപ്പർ ഗില്ലർമോ ഒച്ചോവയെ ബെഞ്ചിലിരുത്തിയാണ് മെക്സിക്കോ ആദ്യ മത്സരത്തിനിറങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് വീട്ടമ്മയ്ക്ക് പരിക്ക്....  (7 minutes ago)

ഇന്ത്യ എ, ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ ടീമുകളുടെ ത്രിരാഷ്ട്ര പോരാട്ടത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് തോൽവി....  (15 minutes ago)

സംസ്ഥാനത്ത് മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാനും സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്  (38 minutes ago)

കണ്ണീർക്കാഴ്ചയായി.... ചെങ്കൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് പൂജാരി മരിച്ചു  (43 minutes ago)

കാത്തിരുന്ന പുതിയ തൊഴിൽ ഭാഗ്യവും പദവി ഉയർച്ചയും! തുലാം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (54 minutes ago)

രണ്ട് കുട്ടികളടക്കം മലപ്പുറത്തും കോഴിക്കോട്ടുമായി മൂന്ന് പേർ മുങ്ങിമരിച്ചു....  (1 hour ago)

കാൽപന്തിന്റെ മാന്ത്രികത പെയ്തിറങ്ങി.... ലോകകപ്പ് 2026ലെ ആദ്യ മത്സരത്തിൽ മിന്നും വിജയം കുറിച്ച് ആതിഥേയരായ മെക്സിക്കോ... ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെക്സിക്കൻ സംഘം തകർത്തത്  (1 hour ago)

സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിങ്ങിന് എത്തിയ യുവാവിനെ കാണാതായി  (6 hours ago)

കാമുകിയുടെ ആറ് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി കാമുകന്‍  (10 hours ago)

ആര്‍എസ്എസിന് കീഴ്‌പ്പെടുന്ന ഗവര്‍ണറും സര്‍ക്കാരുമാണ് കേരളത്തില്‍ ഉള്ളതെന്ന് പിണറായി വിജയന്‍  (10 hours ago)

വീട്ടമ്മമാരുടെ പ്രതിമാസ സാങ്കല്‍പ്പിക വരുമാനം 30,000 രൂപയായി കണക്കാക്കി അപകട ഇന്‍ഷുറന്‍സ് കേസില്‍ സുപ്രധാന വിധി  (10 hours ago)

ഫിഫ ലോകകപ്പിന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്  (10 hours ago)

ഇറാനെതിരെ ഇന്ന് രാത്രി അതിശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ട്രംപ്  (10 hours ago)

മലപ്പുറത്തും കോഴിക്കോടുമായി രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ മുങ്ങിമരിച്ചു  (10 hours ago)

തിരുവനന്തപുരത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു  (11 hours ago)

Malayali Vartha Recommends