ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി

അസമില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി തല അറുത്തു ഫ്രിജില്‍ സൂക്ഷിച്ച കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്നു പുറത്തേക്കു ചാടിയപ്പോള്‍ ഗുരുതരമായി പരുക്കേറ്റു മരിച്ചു. ഗുവാഹത്തി സ്വദേശി രാമാനുജ് ഗോസ്വാമി (30) ആണ് മരിച്ചത്. ഭാര്യ റിയ താലുക്ദറിനെ ഗുവാഹത്തിയിലെ ഫ്‌ലാറ്റില്‍വച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ രാമാനുജ് ഹാതിഗാവ് പൊലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലായിരുന്നു.വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിനാണ് രാമാനുജ് ഭാര്യ റിയയെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു ശേഷം രാമാനുജിനെ സ്‌റ്റേഷനിലേക്കു തിരികെക്കൊണ്ടു പോകുന്ന നരകാസുര്‍ പഹറിനു സമീപം വാഹനത്തിന്റെ ടയര്‍ പഞ്ചറായി. പൊലീസ് ഉദ്യോഗസ്ഥര്‍ ടയര്‍ മാറ്റിയിട്ട് യാത്ര തുടര്‍ന്നു. അതുവരെ രക്ഷപ്പെടാന്‍ ശ്രമിക്കാതിരുന്ന രാമാനുജ് വാഹനം നീങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ ഒരു കോണ്‍സ്റ്റബിളിനെ ആക്രമിച്ചശേഷം വാഹനത്തിന്റെ ഡോര്‍ തുറന്നു പുറത്തേക്ക് ചാടുകയായിരുന്നെന്ന് ഗുവാഹത്തി ഈസ്റ്റ് ഡിസിപി തബു റാം പെഗു പറഞ്ഞു. വാഹനത്തില്‍നിന്നു ചാടിയ രാമാനുജ് കൊക്കയിലേക്കാണ് വീണത്. ഗുരുതരമായി പരുക്കേറ്റ ഇയാളെ പൊലീസുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























