പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു

പൂജാ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ചെന്നൈ എഗ്മോര്‍കൊല്ലംചെന്നൈ എഗ്മോര്‍ പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ് ട്രെയിനാണ് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചത്. ചെന്നൈ എഗ്മോര്‍കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ്(06117) ഒക്ടോബര്‍ 01 മുതല്‍ 29 വരെ എല്ലാ വ്യാഴാഴ്ചകളിലും സര്‍വീസ് നടത്തും.
വ്യാഴാഴ്ച രാത്രി 11.40ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം വൈകിട്ട് 04.20ന് കൊല്ലത്ത് എത്തും. കൊല്ലംചെന്നൈ എഗ്മോര്‍ പ്രതിവാര സ്‌പെഷ്യല്‍ എക്‌സ്പ്രസ്(06118) ഒക്ടോബര്‍ 02 മുതല്‍ 30 വരെ എല്ലാ വെള്ളിയാഴ്ചകളിലും സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളില്‍ വൈകിട്ട് 06.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിന്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ചെന്നൈ എഗ്മോറില്‍ എത്തിച്ചേരും.
https://www.facebook.com/Malayalivartha
























