പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി

ഇനി മായം ചേര്‍ത്ത പാല് വില്‍ക്കുന്നവര്‍ക്ക് പണികിട്ടും. പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വിധി. ഇതിന്റെ ഭാഗമായി പ്രസ്‌തുത നിയമത്തില്‍ ഭേതഗതി കൊണ്ടുവരണമെന്ന് സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു. ജസ്‌റ്റിസ് കെ.എസ് രാധാകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് നിര്‍ദേശം.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ആറുമാസത്തെ തടവുശിക്ഷമാത്രമാണ് മായം ചേര്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നുള്ളൂ. അത് പോര. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. ഇവരുടെ പാല്‍വിതരണം അടിയന്തിരമായി തടയണം കോടതി വ്യക്തമാക്കി.
രാജ്യത്ത് ഭക്ഷണസാധനങ്ങളില്‍ വന്‍തോതില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന് കാണിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം
https://www.facebook.com/Malayalivartha