പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപേക്ഷിക്കാന്‍ അനുവദിക്കണം: വിമാനകമ്പനികള്‍

പാകിസ്താനു മുകളിലൂടെയുള്ള വ്യോമപാതകള്‍ ഉപേക്ഷിക്കാന്‍ അനുവദിക്കണമെന്ന് വിമാനകമ്പനികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രത്യേകിച്ച് അഹമ്മദാബാദ് പോലെ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നും അറബിക്കടലിനു മുകളിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പാത ഒഴിവാക്കണമെന്നാണ് ആവശ്യം. ഇന്ത്യ പാകിസ്താന്‍ ബന്ധം മോശമായ സാഹചര്യത്തിലും സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഈ ആവശ്യമെന്ന് വിമാനകമ്പനികള്‍ പറയുന്നു.
എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനകമ്പനികളാണ് പാകിസ്താനു മുകളിലൂടെ ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്നത്. അടുത്തകാലത്ത് പാകിസ്താനില്‍ നിന്നുള്ള ചില നോന്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങളോട് ഇന്ത്യന വ്യോമാതിര്‍ത്തിയില്‍ നിന്ന് തിരികെ പോകാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കും പാക് വ്യോയാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് വന്നേക്കുമെന്നും കമ്പനികള്‍ ആശങ്കപ്പെടുന്നുണ്ട്.
അതിനിടെ, അഹമ്മദാബാദില്‍ നിന്നും ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ക്ക് വ്യോമസേനയ്ക്കും നാവികസേനയ്ക്കും മാറ്റിവച്ചിരിക്കുന്ന പാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ച് സ്‌പൈസ്‌ജെറ്റ് അധികൃതര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ട്. പാകിസ്താനു മുകളിലൂടെയുള്ള പാത ഉപേക്ഷിച്ച് സേനയുടെ പാതയില്‍ യാത്ര നടത്തിയാല്‍ ഇന്ധനം ലാഭിക്കാന്‍ കഴിയുമെന്നും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയ്ക്കാന്‍ കഴിയുമെന്നും സ്‌പൈസ്‌ജെറ്റ് പ്രതിരോധ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും സമര്‍പ്പിച്ച പ്രത്യേക പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ സേന ഉപയോഗിക്കുന്ന മേഖലയില്‍ സ്‌പൈസ്‌ജെറ്റിന് അനുമതി നല്‍കുന്നതില്‍ പ്രതിരോധ മന്ത്രാലയം ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. സമാനമായ ഒരുപാട് അപേക്ഷകള്‍ ലഭിക്കാറുണ്ടെന്ന് വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























