കോണ്ഗ്രസ് എങ്ങനെ എതിര്‍ക്കാതിരിക്കും; ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനി കപില്‍ സിബലിന്റെ ഭാര്യയുടേത്

നേതാക്കന്‍മാരുടെ ബിസിനസ് രഹസ്യങ്ങള്‍ പുറത്തുവരുന്നു. കോണ്‍ഗ്രസ് ബീഫ് നിരോധനത്തിനെതിരെ നിലകൊള്ളുന്നതിന്റെ കാരണങ്ങള്‍ വിരല്‍ ചൂണ്ടുന്നത് കപില്‍ സിബലിന്റെ ഭാര്യ പ്രോമീല സിബലിന്റെ ബീഫ് എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസ്സിലേയ്ക്ക് ആണ്എന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇന്‍ഡ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ബീഫ് കയറ്റുമതി ചെയ്യുന്നത് ഈ സ്ഥാപനമാണ്. ഗള്‍ഫാണ് പ്രധാനമായും ഇവരുടെ വ്യാപാരകേന്ദ്രം. ചില ഉത്തരേന്ത്യന്‍ മാധ്യങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
1987ല്‍ ആരംഭിച്ച അരിഹന്ദ് എന്ന രജിസ്‌റ്റെഡ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയാണ് മിസിസ് സിബലിന്റെ ഉടമസ്ഥതയില്‍ ഉള്ളത്. ഇരുപത് ലക്ഷം രൂപ ഷെയര്‍ കാപ്പിറ്റല്‍ ഉള്ള ഈ കമ്പനി ദല്‍ഹിയിലെ രജിസ്ട്രി ഓഫ് കമ്പനീസില്‍ രജിസ്ടര്‍ ചെയ്തിരിയ്ക്കുന്നു.. 2015 സെപ്തംബര്‍ മുപ്പതിനാണ് ഈ കമ്പനിയുടെ അവസാനത്തെ വാര്‍ഷിക മീറ്റിംഗ് നടന്നത്. മിസിസ് സിബല്‍ ഈ കമ്പനിയുടെ ഡയറക്ട്ടര്‍ ബോര്‍ഡില്‍ ഉണ്ടെന്നും കമ്പനിയുടെ അറവുശാലകള്‍ സന്ദര്‍ശിച്ചിരുന്നതായും തെളിവുകള്‍ ഉണ്ട്.
സിബലിനെ കൂടാതെ പ്രിയ മാര്‍വ,അരുണ്‍ ഘോസ്ല എന്നിവരും ഈ കമ്പനിയില്‍ പങ്കാളികളാണ്. ജെയിന്‍ സമൂഹത്തിന്റെ പരാതിയെത്തുടര്‍ന്ന് കമ്പനിയുടെ അനിഹിന്ത് എന്ന പേര് പിന്നീട് ആര്‍ഷിയാ എക്‌സ്‌പോര്‍ട്ട്‌സ് എന്ന് മാറ്റിയിരുന്നു. അനിഹിന്ത് എന്നത് അഹിംസയുമായി ബന്ധപ്പെട്ട വാക്കാണ്. ഇറച്ചി കമ്പനിയ്ക്ക് ആ പേര് കൊടുക്കുന്നതിലെ നിരര്‍ത്ഥകതയാണ് ജൈനര്‍ ചോദ്യം ചെയ്തത്.
2014ല്‍ ചാന്ദ്‌നി ചൌക്കില്‍ നിന്നും മത്സരിച്ച കപില്‍ സിബല്‍ ഈ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും മറച്ചു വച്ചു. വെജിറ്റേറിയന്‍സ് കൂടുതലുള്ള ഒരു രാജ്യത്ത് ഇലക്ഷന്‍ സമയത്ത് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തുന്നതിലെ പ്രശ്‌നങ്ങള്‍ ഭയന്നിട്ടോ ഗ്രാമങ്ങളിലെ കന്നുകാലി സമ്പത്തിനെ ദോഷകരമായി ബാധിയ്ക്കുന്ന യു പി എ സര്‍ക്കാരിന്റെ മട്ടന്‍ സബ്‌സിഡിയ്‌ക്കെതിരെയുള്ള മോഡിയുടെ പ്രതിഷേധങ്ങള്‍ ഭയന്നിട്ടോ ആവാം സിബല്‍ ഈ വിവരം മറച്ചു വച്ചത്. ഭാര്യയ്ക്ക് പങ്കാളിത്തമുള്ള ഈ കമ്പനിയുള്‍പ്പെടെ മൂന്നു സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കപില്‍ സിബല്‍ മനപ്പൂര്‍വ്വം മറച്ചു വച്ചു.
ഇന്ത്യയിലെ ഹിന്ദുക്കളില്‍ നല്ലൊരു ശതമാനവും ഗോവധത്തെ എതിര്‍ക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഈ വിവരങ്ങള്‍ മറച്ചു വച്ചതിലൂടെ അവര്‍ ലക്ഷ്യമിട്ടത് ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ടുകളാണ്. ബീഫ് നിരോധനത്തെ കോണ്ഗ്രസ് എതിര്‍ത്തതിന്റെ പിന്നിലെ കാരണങ്ങള്‍ ഇപ്പോള്‍ തെളിഞ്ഞു വരുന്നില്ലേ?
https://www.facebook.com/Malayalivartha
























