കാശ്മീരില്‍ വീണ്ടും സംഘര്‍ഷം; സൈന്യത്തിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തിലൂടെ 17 പേര്‍ക്ക് പരിക്ക്

ജമ്മുകാഷ്മീരില്‍ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ തുരത്താന്‍ പെല്ലറ്റ് ഗണ്‍ പ്രയോഗം. 17 പേര്‍ക്ക് പരിക്കേറ്റു. ഷോപിയാന്‍ ജില്ലയിലായിരുന്നു സംഭവം. പരിക്കേറ്റവരില്‍ 13 പേരെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. നാലു പേരുടെ നില ഗുരുതരമാണ്. നൂറുകണക്കിനാളുകളാണ് ഇന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കല്ലേറുനടത്തിയ പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം ടിയര്‍ ഗ്യാസും പെല്ലറ്റും പ്രയോഗിച്ചു.
ബുര്‍ഹാന്‍ വാനിയുടെ വധത്തിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 65 പേരാണ് മരിച്ചത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് കാഷ്മീരിന്റെ പലഭാഗങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. താഴ്‌വരയിലെ സംഘര്‍ഷ മേഖലകളില്‍ സൈന്യം കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാഷ്മീരിലെ സംഘര്‍ഷങ്ങളില്‍ സുരക്ഷ ജീവനക്കാരും പ്രതിഷേധക്കാര്‍ക്കും ഉള്‍പ്പടെ 4,000 ത്തോളം പേര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.
ഹിസ്ബുള്‍ മുജാഹുദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിന് പിന്നാലെ ജൂലൈ ഒന്‍പതിനാണ് കാഷ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























