മകളെ ശല്യം ചെയ്തവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ മാതാവിനും പിതാവിനും ക്രൂരമര്‍ദ്ദനം

ഇപ്പോള്‍ എന്തെങ്കിലും പ്രശ്‌നം നടന്നാല്‍ പോലീസില്‍ പതാതി നല്‍കാന്‍ പേടിയാണ് ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടമായാലോ? കാരണം ഇപ്പോള്‍ പരാതി നല്‍കുന്നവരെയും തേടിപിടിച്ച് തല്ലുന്ന അവസ്ഥയാണുള്ളത്. ഒഡിഷയിലെ ഈ സംഭവം അതിനുദാഹരണമാണ്. മകളെ ശല്യം ചെയ്തവര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മാതാവും പിതാവുമാണ് ഒരു സംഘം ആളുകളുടെ ക്രൂരമര്‍ദ്ദനത്തിനിരയായത്.
മകളെ ഒരു സംഘം ആളുകള്‍ ശല്യം ചെയ്തതായി പൊലാസാര പോലീസില്‍ പരാതി നല്‍കി മടങ്ങവെയാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. നാലുപേര്‍ അടങ്ങിയ സംഘമാണ് ഇവരെ മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ മരിച്ചു. തലയ്ക്കും മറ്റും ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ പിതാവ് ആശുപത്രിയില്‍ അത്യാഹിക വിഭാഗത്തിലാണ്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























