പി.വി സിന്ധുവുമായി ബാഡ്മിന്റന്‍ കളിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി

ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി സിന്ധുവുമായി ബാഡ്മിന്റന്‍ കളിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രയില്‍ നല്‍കിയ സ്വീകരണ ചടങ്ങിലാണ് ചന്ദ്രബാബു നായിഡു വേദിയില്‍ സിന്ധുവിനൊപ്പം ബാഡ്മിന്റന്‍ കളിച്ചത്. ആന്ധ്ര സര്‍ക്കാര്‍ ഒരുക്കിയ പ്രത്യേക വിമാനത്തിലാണ് സിന്ധുവും പരിശീലകന്‍ ഗോപിചന്ദും വിജയവാഡയില്‍ എത്തിയത്.
സിന്ധുവിനൊപ്പം മാതാപിതാക്കളും സഹോദരി ദിവ്യയും ഉണ്ടായിരുന്നു. നഗരത്തിലെ ഇന്ദിരാ ഗാന്ധി മുനിസിപ്പല്‍ സ്‌റ്റേഡിയത്തിലായിരുന്നു സിന്ധുവിന് സ്വീകരണം നല്‍കിയത്. മകള്‍ക്ക് കായിക രംഗത്ത് പ്രോത്സാഹനം നല്‍കിയ സിന്ധുവിന്റെ മാതാപിതാക്കളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഇന്നലെ തെലുങ്കാനയിലും സിന്ധുവിന് ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്.
https://www.facebook.com/Malayalivartha
























