രാജ്‌നാഥ് സിംഗ് ഇന്നു ജമ്മു കാശ്മീരില്‍

ദ്വിദിന സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നു കാശ്മീരില്‍ എത്തും. കാശ്മീരില്‍ ഒരു മാസത്തില്‍ അധികമായി തുടരുന്ന സംഘര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതിയായ ദുഃഖം രേഖപ്പെടുത്തിയതിനു പിന്നാലെയാണു സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് സംസ്ഥാനത്തേക്കു തിരിക്കുന്നത്.
ജൂലൈ എട്ടിനു ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനു പിന്നാലെ ഉണ്ടായ പ്രക്ഷോഭത്തിനിടെ രണ്ടാം തവണയാണ് രാജ്‌നാഥ് സിംഗ് കാശ്മീരില്‍ സന്ദര്‍ശനം നടത്തുന്നത്. കാ
ശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ പ്രധാനമന്ത്രിയുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha
























