കശ്മീരില്‍ മന്ത്രി രാജ്‌നാഥ് സിങ് കാലുകുത്തും മുന്നെ വീണ്ടും സംഘര്‍ഷം; സൈന്യത്തിന്റെ വെടിവെപ്പില്‍ ഒരാള്‍കൂടി കൊല്ലപ്പെട്ടു; 30 പേര്‍ക്ക് പരുക്ക്

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീരില്‍ എത്തുന്നതിന് അല്‍പ്പം മുമ്പ് വീണ്ടും സംഘര്‍ഷം. കശ്മീരിലെ പുല്‍വാമ ജില്ലയിലാണ് പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തത്. അമിര്‍ മിര്‍ എന്ന യുവാവ് കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് ഈ സംഘര്‍ഷത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തു.
സൈന്യവുമായിട്ടുളള ആക്രമണത്തില്‍ പരുക്കേറ്റ അമിര്‍ മിര്‍ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയിലാണ് മരണമടഞ്ഞത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാണി സൈന്യവുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ താഴ്‌വര കടുത്ത സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്നത്. തുടര്‍ന്ന് ഒരു മാസത്തിനിടെ രണ്ടാംതവണയാണ് രാജ്‌നാഥ് സിങ് കശ്മീരിലേക്ക് എത്തുന്നതും.
രാജ്‌നാഥ് സിങ്ങിന്റെ സന്ദര്‍ശനം പ്രമാണിച്ച് വിഘടനാവാദി നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണ്. എന്നാല്‍ ആരുമായും ചര്‍ച്ചകള്‍ നടത്തുന്നതില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. അതേസമയം വിഘടനാവാദി നേതാക്കള്‍ ഉള്‍പ്പെടെയുളളവരുടെ ചര്‍ച്ചകള്‍ക്കായി പ്രത്യേക സമയമൊന്നും ക്രമീകരിച്ചട്ടില്ല. കശ്മീരില്‍ 47 ദിവസമായി സൈന്യവുമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 68 പേരാണ് കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























