ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ്സിനെ കുറ്റപ്പെടുത്തിയിട്ടില്ല: രാഹുല്‍ ഗാന്ധി

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗാന്ധി വധത്തില്‍ ആര്‍.എസ്.എസ് എന്ന സംഘടനയെ മുഴുവനായി കുറ്റപ്പെടുത്തിയിട്ടില്ല. അതേസമയം ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചിലരാണ് ഗാന്ധി വധത്തിന് പിന്നിലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും രാഹുല്‍ സുപ്രീംകോടതിയെ അറിയിച്ചു. രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലിന്റെ വിശദീകരണം സ്വീകരിച്ച കോടതി അപകീര്‍ത്തികേസ് അവസാനിപ്പിക്കാവുന്നതാണെന്നും വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പരാതിക്കാരന്‍ അറിയച്ചു. കേസ് സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























