ഇന്ത്യയിലും ഭൂചലനം: 6.8 തീവ്രത രേഖപ്പെടുത്തി

ഇന്ത്യയിലും ഭൂചലനം. അസം, ബിഹാര്‍, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളിലാണ് വൈകിട്ട് നാലേകാലോടെ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. മ്യാന്‍മറിലും ശക്തമായ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ത്യമ്യാന്‍മര്‍ അതിര്‍ത്തിയിലാണു പ്രഭവ കേന്ദ്രമെന്നു യുഎസ് ജിയോളജിക്കല്‍ സര്‍വേ പ്രാഥമികമായി അറിയിച്ചു. പലയിടങ്ങളിലും ഭൂചലനത്തെത്തുടര്‍ന്നു ജനങ്ങള്‍ കെട്ടിടങ്ങല്‍നിന്നു പുറത്തിറങ്ങി. ചിലയിടങ്ങളില്‍ റോഡുകളില്‍ വിള്ളലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഭൂചലനമുണ്ടായ പ്രദേശങ്ങള്‍ പലതും ഉള്‍നാടുകളും ഗ്രാമീണ മേഖലകളുമാണ്.
https://www.facebook.com/Malayalivartha
























