കരോളിന മാരിന് മേല്‍ വിജയം നേടി പി വി സിന്ധു

റിയോ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ ഫെനലില്‍ സ്‌പെയിന്‍ താരം കരോളിന മാരിന്‍ ഇന്ത്യയുടെ പി വി സിന്ധുവിനെ തോല്‍പ്പിച്ചാണ് സ്വര്‍ണം നേടിയത്. അതേ കരോളിനെ ഇപ്പോള്‍ സിന്ധു തോല്‍പ്പിച്ചിരിക്കുയാണ്. പക്ഷെ അത് ബാഡ്മിന്റണിലല്ല, ട്വിറ്ററിലാണ്. ആരാധകരുടെ ഹൃദയം കീഴടക്കുന്ന കാര്യത്തില്‍ സിന്ധു കരോളിനെ വലിയ മാര്‍ജിനിലാണ് തോല്‍പ്പിച്ചിരിക്കുന്നത്.
ഇപ്പോള്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് സിന്ധുവിന് ട്വിറ്ററില്‍ ഉള്ളത്. കരോളിന്റെ ഫോളോവേഴ്‌സിനേക്കാള്‍ ഇരട്ടിയാണിത്. കരോളിന് 1,02,000 ഫോളോവേഴ്‌സാണ് ഉള്ളത്. ഒളിംപിക്‌സ് തുടങ്ങുന്നതിന് മുന്‍പ് വെറും 36,000 പേര്‍ മാത്രമായിരുന്നു സിന്ധുവിനെ പിന്‍തുടരാന്‍ ഉണ്ടായിരുന്നത്. അതാണ് ഇപ്പോള്‍ ആറിരട്ടി വര്‍ദ്ധിച്ച് രണ്ട് ലക്ഷം കടന്നിരിക്കുന്നത്. വെങ്കല മെഡല്‍ ജേതാവ് ഗുസ്തി താരം സാക്ഷി മാലികിനും ഉണ്ട് ആരാധകര്‍. വെറും നാല് മാസം മുന്‍പ് തുടങ്ങിയ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇപ്പോള്‍ 38, 400 ഫോളോവേഴ്‌സാണ് ഉള്ളത്.
രാജ്യത്തിന്റെ അഭിമാനം വെള്ളിയിലൂടെ കാത്ത സിന്ധുവിനോടുള്ള ഇന്ത്യന്‍ ജനതയുടെ ആരാധനയുടെ തെളിവാണ് ട്വിറ്ററിലെ ഫോളോവേഴ്‌സിന്റെ വര്‍ദ്ധന. സിന്ധുവും സാക്ഷി മാലികുമാണ് തലയുയര്‍ത്തിപ്പിടിച്ച് റിയോ വിടാന്‍ ഇന്ത്യയെ സഹായിച്ചത്
https://www.facebook.com/Malayalivartha
























