കണ്ണു നിറയ്ക്കും ഈ സന്തോഷപ്രകടനം; കാല്‍ നഷ്ടപ്പെട്ട് നടക്കാന്‍ കഴിയാതിരുന്ന നായ നടന്നപ്പോള്‍

കോളക്ക് കോളടിച്ചപ്പോള്‍ പെരുത്ത സന്തോഷം.. ഷൂ കടിച്ചു എന്ന നിസാരകുറ്റത്തിന് അയല്‍ക്കാരന്‍ കോളയുടെ മുന്‍കാലുകള്‍ രണ്ടും വെട്ടി മാറ്റി. ഓടിച്ചാടി നടന്നിരുന്നു കോള അങ്ങനെ കിടപ്പിലായി.. ഇനി ഒരിക്കലും എഴുനേറ്റു നടക്കാന്‍ കഴിയില്ല എന്നായിരിക്കും അവനും കരുതിയത്. അതുകൊണ്ടാകാം കൃത്രിമ കാലുകള്‍ ലഭിച്ചപ്പോള്‍ അവന്‍ ഇത്ര സന്തോഷിച്ചത്. ബാങ്കോങിലെ സോയ ഡോഗ് ഫൗണ്ടേഷനാണു കോളയ്ക്ക് കൃത്രിമ കാലുകള്‍ വെച്ചു നല്‍കിയത്. ഒരു മാസം നീണ്ടു നിന്ന ചികിത്സകള്‍ക്കൊടുവില്‍ നായയ്ക്കു വീണ്ടും നടക്കാന്‍ സാധിച്ചു.
https://www.facebook.com/Malayalivartha
























