മനുഷ്യമനസുകളെ മുറിവേല്‍പ്പിച്ച് ഒരു കാഴ്ച; ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്‍ത്താവ് നടന്നത് പത്ത് കിലോമീറ്റര്‍

ഇന്ത്യന്‍ ഗ്രാമങ്ങള്‍ ഇന്നും ദുരിതക്കയത്തില്‍. ക്ഷയ രോഗം ബാധിച്ച് മരിച്ച ഭാര്യയുടെ മൃതദേഹവും തോളിലേറ്റി ഭര്‍ത്താവ് നാട്ടിലെത്തിയത് പത്ത് കിലോമീറ്റര്‍ നടന്ന്. മകളുമുണ്ടായിരുന്നു കൂടെ. ഒഡീഷയിലെ പിന്നാക്ക ജില്ലകളിലൊന്നായ കലാഹന്തിയിലാണ് സംഭവം.
ഭാര്യയുടെ മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാനുള്ള പണമില്ലാതെ വന്നതോടെയാണ് ദനാ മജ്ഹി എന്ന 42കാരന്‍ അറുപത് കിലോമീറ്റര്‍ അകലെയുള്ള തന്റെ ഗ്രാമത്തിലേക്ക് മൃതദേഹവുമായി നടന്നുതുടങ്ങിയത്.ഭാര്യയുടെ മൃതദേഹവും തോളിലേറ്റി പന്ത്രണ്ടു വയസുകാരിയായ മകളേയും ഒപ്പം കൂട്ടി പത്ത് കിമീറ്ററോളം ദനാ മജ്ഹി കാല്‍നടയായി സഞ്ചരിച്ചു. ഇതിനിടെയാണ് ഒരു പ്രാദേശിക വാര്‍ത്ത ചാനല്‍ സംഘം ദനാ മജ്ഹിയെ കണ്ടുമുട്ടിയതും ഇദ്ദേഹത്തിന്റെ കഥ അറിയുന്നതും.
പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പ്രശ്‌നം ജില്ലാ കളക്ടറെ അറിയിക്കുകയും, അദ്ദേഹം ഇടപെട്ട് അവശേഷിക്കുന്ന അന്‍പത് കിമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിനായി മജ്ഹിക്ക് ആംബുലന്‍സ് ഏര്‍പ്പാടാക്കുകയുമായിരുന്നു.
' താന്‍ ദരിദ്രനാണെന്നും ആംബുലന്‍സ് വാടക നല്‍കാനുള്ള ശേഷി തനിക്കില്ലെന്നും ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നുവെന്ന് മജ്ഹി മാധ്യമങ്ങളോട് പറയുന്നു. എന്നാല്‍ സഹായമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഇതോടെയാണ് ഭാര്യയുടെ മൃതദേഹം കമ്പിളിപുതപ്പില്‍ പുതഞ്ഞെടുത്ത് ഇയാള്‍ തന്‍െ ഗ്രാമത്തിലേക്ക് പുറപ്പെട്ടത്.
ആശുപത്രികളില്‍ വച്ചു മരണപ്പെടുന്നവരുടെ മൃതദേഹം വീടുകളിലെത്തിക്കുന്നതിനായി മഹാപാരായണ എന്ന പേരില്‍ ഒഡീഷാ സര്‍ക്കാര്‍ പ്രത്യേക പദ്ധതി ഫെബ്രവരിയില്‍ ആരംഭിച്ചിരുന്നു. പദ്ധതിയുടെ നടത്തിപ്പിനായി 37 ആശുപത്രികളിലായി 40 വാഹനങ്ങള്‍ സര്‍ക്കാര്‍ സജ്ജമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























