വ്യക്തിത്വം ഇല്ലാത്തതിനാല്‍ ജെറ്റ് എയര്‍വെയ്‌സില്‍ ജോലി നല്കാതിരുന്നെന്ന് സ്മൃതി ഇറാനിയുടെ വെളിപ്പെടുത്തല്‍

നല്ല വ്യക്തിത്വം ഇല്ലായെന്ന കാരണത്താല്‍ സ്മൃതി ഇറാനിക്ക് ജെറ്റ് എയല്‍വേസ് ജോലി നിഷേധിച്ചു. ഇക്കാര്യം വെളിപ്പെടുത്തിയത് മറ്റാരുമല്ല, എന്‍ഡിഎ സര്‍ക്കാരിന്റെ സുപ്രധാന വനിതാ മന്ത്രിയായ സ്മൃതിതന്നെയാണ്.
ജെറ്റ് എയര്‍വേസിന്റെ കാബിന്‍ ക്രൂ പോസ്റ്റിലേക്ക് ഞാന്‍ അപേക്ഷ അയച്ചിരുന്നു. എന്നാല്‍, നല്ല വ്യക്തിത്വം ഇല്ലെന്നകാരണത്താല്‍ അവര്‍ ജോലി നിഷേധിച്ചു: എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എപിഎഐ) ഒരു ചടങ്ങില്‍ സംബന്ധിക്കവെ സ്മൃതി പറഞ്ഞു. ജെറ്റ് എയര്‍വേസ് ജോലി നല്കാതിരുന്നതിനു നന്ദി പറയുന്നു. പിന്നീട് എനിക്ക് മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി ലഭിച്ചു. ബാക്കിയെല്ലാം ചരിത്രം- അവര്‍ പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാരിന്റെ തുടക്കത്തില്‍ കേന്ദ്രമാനവവിഭവശേഷി മന്ത്രിയായിരുന്നു സ്മൃതി. മന്ത്രിസഭ പുനഃസംഘടിപ്പിച്ചതോടെ ടെക്‌സ്റ്റൈല്‍വകുപ്പിലേക്കു മാറ്റപ്പെട്ടു.
https://www.facebook.com/Malayalivartha
























