സ്‌കോര്‍പ്പീന്റെ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ല..?

നാവികസേനയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനിയുടെ നിര്‍മാണ രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന അന്തര്‍വാഹിനി കപ്പലുകളുടെ അതീവ രഹസ്യ സ്വഭാവമുള്ള സാങ്കേതിക വിവരങ്ങള്‍ പുറത്തായതില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നല്ലെന്ന് തെളിഞ്ഞിരിക്കുന്നത്. രഹസ്യ രേഖകള്‍ ചോര്‍ന്നത് രാജ്യത്തിനകത്തു നിന്നല്ലെന്ന് വ്യക്തമായതോടെ വിഷയത്തിലുള്ള അടിയന്തര അന്വേഷണം അവസാനിപ്പിച്ചു.
വിവരങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നാണെന്ന ഫ്രാന്‍സിന്റെ ആരോപണത്തെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം ഫാന്‍സിന്റെ ദേശീയ സുരക്ഷാ അതോറിറ്റി അന്വേഷണം തുടരുന്നുണ്ട്.
ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യ നിര്‍മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ പ്രവര്‍ത്തന മാര്‍ഗരേഖയുടെ 22,400ല്‍പരം പേജുകളാണ് ചോര്‍ന്നത്. രേഖയുടെ വിശദാംശങ്ങള്‍ 'ദി ആസ്‌ട്രേലിയന്‍' പത്രം സ്വന്തം വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു. ഫ്രഞ്ച് നിര്‍മാണ സ്ഥാപനമായ ഡി.സി.എന്‍.എസ് രൂപകല്‍പന ചെയ്ത സ്‌കോര്‍പീന്‍ ഇനത്തില്‍പെട്ട മുങ്ങിക്കപ്പലില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യ, സഞ്ചാരവേഗം, സഞ്ചാരവേളയിലെ ശബ്ദതരംഗ അനുപാതം, ശത്രു സൈന്യത്തെ നേരിടാനുള്ള പ്രതിരോധ സന്നാഹങ്ങള്‍, അതില്‍ ഘടിപ്പിക്കാവുന്ന ആയുധങ്ങള്‍, അവയുടെ ശേഷി, ആശയവിനിമയ സംവിധാനങ്ങളുടെ തരംഗദൈര്‍ഘ്യം തുടങ്ങിയവ ചോര്‍ന്നുപോയ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു.
ആറ് സ്‌കോര്‍പീന്‍ ക്‌ളാസ് മുങ്ങിക്കപ്പലുകള്‍ നിര്‍മിക്കാന്‍ 23,562 കോടി രൂപയാണ് ഇന്ത്യ ചെലവിടുന്നത്. ഈ അന്തര്‍വാഹിനികളുടെ നിര്‍മാണം മുംബൈയിലെ മസ്ഗാവിലെ നാവികസേനാ ഡോക്കിലാണ് നടക്കുന്നത്. ആറില്‍ ആദ്യത്തേതായ 'കല്‍വരി' 2015 ഒക്ടോബറില്‍ പരീക്ഷണാര്‍ഥം കടലിലിറക്കിയിരുന്നു. ഇത് അടുത്തമാസം കമീഷന്‍ ചെയ്യനിരിക്കെയാണ് സാങ്കേതികവിദ്യാ രഹസ്യങ്ങള്‍ ചോര്‍ന്ന വാര്‍ത്ത പുറത്തുവന്നത്. ബാക്കി അഞ്ചണ്ണെം 2020ഓടെ സേനയുടെ ഭാഗമാക്കുന്നതിനുള്ള നടപടിയും പുരോഗമിക്കുകയാണ്.
അതേസമയം, വിവരം എങ്ങനെ ചോര്‍ന്നുവെന്നതു സംബന്ധിച്ച് ഇതുവരെ വ്യക്തത ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha
























