ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ വ്യാജ തട്ടിക്കൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ച് ഭാര്യ

മുംബൈയിലെ മീരാ റോഡില്‍ താമസക്കാരിയായ യുവതി ഭര്‍ത്താവില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുക്കാന്‍ വ്യാജ തട്ടിക്കൊണ്ടു പോകല്‍ കഥ കെട്ടിച്ചമച്ചു. ഭര്‍ത്താവുമായി ചേര്‍ന്ന് നടത്തുന്ന ട്യുഷന്‍ സെന്ററിന്റെ ലാഭവിഹിതം തനിക്ക് നല്‍കാത്തതിനാണ് യുവതി വ്യാജ തട്ടിക്കൊണ്ടു പോകല്‍ കഥ ആസൂത്രണം ചെയ്തത്. ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
തന്നെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയതായി ഭര്‍ത്താവിനെ അറിയിച്ച യുവതി പത്ത് ലക്ഷം രൂപ മോചനദ്രവ്യം നല്‍കണമെന്നും വാട്‌സ്ആപ്പിലൂടെ അറിയിച്ചു. ഒരു ദിവസം പോലീസുകാരെ വട്ടം ചുറ്റിച്ച യുവതിയെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കണ്ടു കിട്ടിയത്. ഞായറാഴ്ച ഉച്ചയോടെ ട്യൂഷന്‍ ക്ലാസിലേക്ക് പോയ യുവതി പിന്നെ വീട്ടില്‍ മടങ്ങി എത്തിയില്ല.
തന്നെ അഞ്ജാതന്‍ തട്ടിക്കൊണ്ടു പോയതായി അറിയിച്ചു കൊണ്ട് ഇവരുടെ വാട്‌സ്ആപ്പ് സന്ദേശമാണ് പിന്നീട് ഭര്‍ത്താവിന് ലഭിച്ചത്. അബോധാവസ്ഥയില്‍ കിടക്കുന്നതായി അഭിനയിച്ച് ഒരു ഫോട്ടോയും യുവതി ഭര്‍ത്താവിന് അയച്ചു കൊടുത്തു. വീട്ടില്‍ നിന്നിറങ്ങിയ യുവതി ലോക്കല്‍ ട്രെയിനുകളില്‍ യാത്ര ചെയ്തും തെരുവില്‍ അലഞ്ഞു നടന്നുമാണ് സമയം ചെലവഴിച്ചത്.
https://www.facebook.com/Malayalivartha
























