നേതാക്കള്‍ പറഞ്ഞ് പറ്റിച്ചു: രാഹുല്‍ ഗാന്ധിയും സ്മൃതി ഇറാനിയും വാഗ്ദാനം മറന്നു; കൗശലിന്റെ പഠനം ഇപ്പോഴും അകലെ

എനിക്കു പഠിക്കണം അതാണ് എന്റെ വലിയ ആഗ്രഹം കൗശല്‍ ഷാക്യ തുറന്നു പറയുന്നു.സ്‌കൂള്‍ പഠനത്തിന് അവസരം ഒരുക്കാമെന്ന രാഹുല്‍ ഗാന്ധിയുടെയും സ്മൃതി ഇറാനിയുടെയും വാഗ്ദാനം പാഴ്‌വാക്കായി, കൗശല്‍ ഷാക്യ എന്ന ദളിത് ബാലന്‍ ഇപ്പോഴും വഴിയോര കച്ചവടക്കാരനായി ജീവിതം തള്ളിനീക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 2012ല്‍ മധ്യപ്രദേശ് സന്ദര്‍ശിക്കവേ അദ്ദേഹത്തിന് സൗജന്യമായി ദിനപത്രം എത്തിച്ച് നല്‍കിയ ആദിവാസി ബാലന്‍ കൗശലിന്റെ കഷ്ടപ്പാട് കണ്ടറിഞ്ഞാണ് സ്‌കൂള്‍ പ്രവേശനത്തിനുള്ള സഹായം വാഗ്ദാനം ചെയ്തത്. കൂടാതെ കോണ്‍ഗ്രസ് കൗശലിന് മാസംതോറും 1000 രൂപ സ്‌റ്റൈപ്പന്റ് നല്‍കുമെന്നും വാക്കുനല്‍കി. കൗശലിന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ മധ്യപ്രദേശ് കോണ്‍ഗ്രസ് നേതൃത്വത്തിനും രാഹുല്‍ നിര്‍ദേശം നല്‍കി. വൈകാതെ കൗശലിന്റെ സഹോദരന് ജോലി നല്‍കിയ കോണ്‍ഗ്രസ് കൗശലിനെ ത്രിലങ്കയിലെ ഒരു സ്‌കൂളിലും പ്രവേശിപ്പിച്ചു. എന്നാല്‍ സ്വദേശമായ റോഷന്‍പുരയില്‍ നിന്ന് ഏറെ അകലെയായ സ്‌കൂളില്‍ എത്തിപ്പെടാന്‍ കഴിയാതെ വന്നതോടെ കൗശല്‍ പഠനം നിര്‍ത്തി. പിന്നീട് ഒരു സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തുവെങ്കിലും സ്‌റ്റൈപ്പന്റ് മുടങ്ങിയതോടെ പഠനവും വഴിമുട്ടി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ അന്നത്തെ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കൗശലിന്റെ കഷ്ടപ്പാട് കേട്ടറിഞ്ഞ് കൗശലിന് കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം ഉറപ്പ് നല്‍കി. എന്നാല്‍ ഇതിനകം കൗശലിന് 14 വയസ്സ് തികഞ്ഞതിനാല്‍ നാലാം ക്ലാസിലേക്ക് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ക്ക്. പഠനം മുടങ്ങിയതോടെ കുടുംബത്തിന് വരുമാനം കണ്ടെത്താുള്ള അധ്വാനത്തിലാണ് കൗശാല്‍ ഇപ്പോള്‍.
രാഷ്ട്രീയ നേതാക്കള്‍ തന്റെ മകന്റെ ഭാവി വച്ച് കളിക്കുകയായിരുന്നുവെന്ന് കൗശലിന്റെ പിതാവ് ദുലീചന്ദ് ആരോപിച്ചു. ഏതെങ്കിലും സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കില്‍ ഉചിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസ് വാക്ക് മറന്നിട്ടില്ലെന്ന വക്താവ് കെ.കെ മിശ്ര പറഞ്ഞു. കൗശലിന്റെ സഹോദരനെ കോളജ് വിദ്യാഭ്യാസത്തില്‍ സഹായിക്കുന്നുണ്ട്. ആറായിരം രൂപ സ്‌റ്റൈപ്പന്റും നല്‍കുന്നു. സ്‌കൂള്‍ ദൂരത്തായതിനാല്‍ കുട്ടിയുടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയാണെന്ന് പിതാവ് തങ്ങളെ അറിയിച്ചിരുന്നുവെന്നും മിശ്ര പറഞ്ഞു.
അതേസമയം, വിഷയത്തില്‍ ഇടപെടുമെന്ന് മധ്യപ്രദേശ് ബി.ജെ.പി വക്താവ് രജോ മാളവിയ പറഞ്ഞു. കൗശലിന്റെ ഭാവിക്കു വേണ്ടി പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും അവര്‍ ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha
























