പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹ കേസ് നേരിടുന്ന നടി രമ്യക്കെതിരെ ചീമുട്ടയേറ്

പാകിസ്ഥാന്‍ നരകമല്ലെന്ന പരാമര്‍ശത്തില്‍ രാജ്യദ്രോഹ കേസ് നേരിടുന്ന നടി രമ്യയുടെ കാറിന് നേരെ ചീമുട്ടയേറ്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ രമ്യയുടെ കാറിന് നേരെ വിമാനത്താവളത്തിന് സമീപമാണ് മുട്ടയേറുണ്ടായത്. കോണ്‍ഗ്രസ് മുന്‍ എം.പിയാണ് രമ്യ.
പാകിസ്ഥാന്‍ നരകമല്ലെന്നും അവിടുത്തെ ജനങ്ങള്‍ നമ്മളെ പോലെ തന്നെയാണെന്നും രമ്യ പറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രമ്യക്കെതിരെ കടന്നാക്രമണവുമായി രംഗത്തെത്തി. എന്നാല്‍ ഇത്തരം വിവരമില്ലാത്തവര്‍ പറയുന്നത് കേട്ട് പറഞ്ഞത് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് രമ്യ വ്യക്തമാക്കിയിരുന്നു.
സാര്‍ക്ക് രാജ്യങ്ങളിലെ യുവ എം.പി.മാരുടെ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു കര്‍ണാടകത്തിലെ മാണ്ഡ്യയില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായ ദിവ്യസ്പന്ദന എന്ന രമ്യ പാകിസ്ഥാനിലെത്തിയത്.
https://www.facebook.com/Malayalivartha
























