മെഡിക്കല്‍ പ്രവേശനത്തിന് കോടികള്‍ കോഴ വാങ്ങിയ സംഭവത്തില്‍ എസ്.ആര്‍.എം യൂണിവേഴ്സിറ്റി ചാന്‍സലര്‍ ടി.ആര്‍ പച്ചമുത്തുവിനെ അറസ്റ്റു ചെയ്തു

എസ്.ആര്‍.എം കോളജില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പച്ചമുത്തു പണം വാങ്ങിയെങ്കിലും പ്രവേശനം നല്‍കിയില്ലെന്ന് കാണിച്ച് നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി എത്തിയിരുന്നു. പച്ചമുത്തുവിന്റെ സഹായിയും സിനിമ നിര്‍മ്മാതാവുമായ എസ്. മഥനനെ കഴിഞ്ഞ മേയില്‍ കാണാതായതോടെയാണ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയത്. ഇതിന്നെ തുടര്‍ന്നാണ് കോഴ വാങ്ങിയ സംഭവത്തില്‍ എസ്.ആര്‍.എം യൂണിവേഴ്സിറ്റി ചാന്‍സലര്‍ ടി.ആര്‍ പച്ചമുത്തുവിനെ തമിഴ്നാട് സി.ബി.സി.ഐ.ഡി ഇന്നലെ രാത്രി അറസ്റ്റു ചെയ്തത്. വഞ്ചന, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പച്ചമുത്തുവിനെ അറസ്റ്റു ചെയ്തത്. ബി.ജെ.പി സഖ്യകക്ഷിയായ ഐ.ജെ.കെ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് പച്ചമുത്തു.
എസ്.ആര്‍.എം യൂണിവേഴ്സിറ്റിയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് മഥന്‍ വാങ്ങിയ 52 ലക്ഷം രൂപ മടക്കി നല്‍കാനുണ്ടെന്ന് കാണിച്ച് ഒരു വിദ്യാര്‍ത്ഥിയുടെ രക്ഷിതാവ് ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയാണ് അന്വേഷണത്തിന് ഇടയാക്കിയത്. മഥന്റെ നേതൃത്വത്തില്‍ ഏഴു കോടിയോളം രൂപ വിദ്യാര്‍ത്ഥികളില്‍ നിന്ന് തട്ടിയെടുത്തതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. മഥനും പച്ചമുത്തുവും തമ്മിലുള്ള ബന്ധം വ്യക്തമായിട്ടും പച്ചമുത്തുവിനെ അറസ്റ്റു ചെയ്യാന്‍ വൈകുന്നതില്‍ മദ്രാസ് ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമാണോ അറസ്റ്റ് വൈകുന്നതിന് പിന്നിലെന്നും കോടതി ആരാഞ്ഞിരുന്നു.സമ്മര്‍ദ്ദം മുറുകിയതിനു ശേഷമാണു പ്രമുഖനായ പച്ചമുതുകിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് നിര്‍ബന്ധിതരായത്.
https://www.facebook.com/Malayalivartha
























