മ്യാന്‍മര്‍ പ്രസിഡന്റ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

മ്യാന്‍മര്‍ പ്രസിഡന്റ് യു ടിന്‍ച്യാവ് നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ചാണു ടിന്‍ച്യാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു സന്ദര്‍ശനം.
ബിഹാറിലെ ബോദ് ഗയാ, ആഗ്രയിലെ താജ്മഹല്‍ തുടങ്ങി ഇന്ത്യയിലെ ചരിത്രപരവും സംസ്‌കാരികവുമായ സ്ഥലങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ടിന്‍ച്യാവിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യയും മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും ഇന്ത്യയിലെത്തും.
https://www.facebook.com/Malayalivartha























