പെണ്‍കുഞ്ഞായതിനാല്‍ മുലപ്പാല്‍ നല്‍കിയില്ല; താന്‍ പ്രസവിച്ചത് ആണ്‍കുഞ്ഞിനെയെന്ന് വാദിച്ച് 22കാരിയായ യുവതി

വെറും നാലു ദിവസം പ്രായം പെണ്‍കുഞ്ഞിനെ പാലൂട്ടാന്‍ വിസമ്മതിച്ച് അമ്മ. ജന്മം നല്‍കിയത് ആണ്‍കുഞ്ഞിനെന്ന് വാദിച്ചാണ് മഹ്ബുബ് നഗറില്‍ നിന്നുള്ള രജിത(22) എന്ന ആദിവാസി യുവതി പെണ്‍കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദയനീയമായ സംഭവം. താന്‍ ജന്മം നല്‍കിയത് ആണ്‍കുഞ്ഞിനാണ്. പിന്നെങ്ങനെ പെണ്‍കുഞ്ഞിനെ പാലൂട്ടാന്‍ സാധിക്കുമെന്നാണ് യുവതി പറയുന്നത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് രജിത പ്രസവിക്കുന്നത്. മിനിറ്റുകളുടെ ഇടവേളയില്‍ രമാദേവി എന്ന മറ്റൊരു യുവതിയുടെ പ്രസവ ശസ്ത്രക്രിയയും ആശുപത്രിയില്‍ നടന്നിരുന്നു. രമാദേവി ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. പിന്നാലെ രമാദേവിയുടെ കുടുംബാംഗങ്ങളെ വിളിച്ചപ്പോള്‍ രജിതയുടെ അമ്മയും ബന്ധുവും മുറിയില്‍ എത്തുകയും ആണ്‍കുഞ്ഞുമായി പുറത്തിറങ്ങുകയായിരുന്നു. എന്നാല്‍ പെണ്‍കുഞ്ഞിനാണ് രജിത ജന്മം നല്‍കിയതെന്ന് അറിയിച്ചെങ്കിലും അവര്‍ നിരസിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നെന്ന് ഡോക്ടര്‍ ആര്‍. വിജയവതി പറഞ്ഞു.
കുഞ്ഞുങ്ങളെ ഇരുവരേയും ആശുപത്രിയുടെ പ്രത്യേക യൂണിറ്റില്‍ കിടത്തിയിരിക്കുകയാണ്. ആശുപത്രിയില്‍ ഏകദേശം 40 കുട്ടികളാണ് ഒരുദിവസം ജനിക്കുന്നതെന്നും വിജയവതി പറഞ്ഞു.
https://www.facebook.com/Malayalivartha























