ഹന്ദ്‌വാരയില്‍ സൈനിക വ്യൂഹത്തിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു

ജമ്മു കശ്മീലെ കുപ്‌വാര ജില്ലയില്‍ ഹന്ദ്‌വാരയില്‍ സൈനിക വ്യൂഹത്തിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. ബുധനാഴ്ച രാവിലെ ബാരമുള്ളയിലേക്ക് പോയ സൈനികര്‍ക്കു നേരെയാണ് വുഡ്‌പോറയില്‍ ആക്രമണം നടന്നത്.
ഓഗസ്റ്റ് 17ന് ബാരമുള്ള ഹൈവേയില്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























