ബിരിയാണിയില്‍ ബീഫുണ്ടോ? മണത്ത് മണത്ത് ഹരിയാന പോലീസ്...

ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനമായ ഹരിയാനയില്‍ ബീഫ് വില്‍ക്കുന്നത് കുറ്റകരമാണ്. അതിനാലാണ് മറ്റേതെങ്കിലും രൂപത്തില്‍ ഇത് വില്‍ക്കുന്നുണ്ടോ എന്നറിയാനായി പോലീസ് പരിശോധന നടത്തുന്നത്.
ബീഫ് ബിരിയാണി വ്യാപകമായി വില്‍ക്കുന്നു എന്ന് പോലീസിന് പരാതികള്‍ ലഭിച്ചതായി പോലീസ് പറയുന്നു.
ഹരിയാനയിലെ മേവത് ജില്ലാ പോലീസുകാരാണ് ഈ കാര്യത്തില്‍ സാമ്പിളുകള്‍ പരിശോധിച്ച് റെക്കോര്‍ഡിട്ടിരിക്കുന്നത്.
ഇവിടുത്തെ കടകളില്‍ നിന്നുള്ള ബിരിയാണി സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിയ്ക്കുകയാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന പണി.
https://www.facebook.com/Malayalivartha
























