ഗണേശോത്സവത്തിന്റെ മറവില്‍ കൊടും ക്രൂരത, ഗണേശ വിഗ്രഹത്തോടൊപ്പം പോലീസുകാരനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമം

മുംബൈയില്‍ പൊലീസുകാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ നിത്യ സംഭവമായിരിക്കുകയാണ്. രാജ്യമെങ്ങും ഗണേശോത്സവം നടക്കുമ്പോള്‍, ഗണേശ വിഗ്രഹത്തെ നിമഞ്ജനം ചെയ്യുന്നത്തിന്റെ കൂടെ പോലീസുകാരനെ മുക്കിക്കൊല്ലാന്‍ ശ്രമം. ഒരു കൂട്ടം വളന്റിയര്‍മാര്‍ ചേര്‍ന്നാണ് പൊലീസുകാരനെ ആക്രമിക്കുന്നത്. മൊബൈല്‍ വീഡിയോയിലൂടെയാണ് ക്രൂരമായ സംഭവം പുറം ലോകമറിയാനിടയായത്.
മുംബൈയിലെ ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട് ഒന്നര ആഴ്ച്ച തികയുന്നതിന് മുന്‍പേയാണ് മറ്റൊരു പൊലീസുകാരന്‍ കൂടി മര്‍ദ്ദനത്തിരയായത്. മുംബൈക്കടുത്ത് കല്ല്യാണിലാണ് നിതിന്‍ ദൊഗാഡെയ എന്ന പോലീസുകാരന്‍ വളന്റിയര്‍മാരുടെ കാടത്തത്തിനിരയായത്.വെള്ളത്തില്‍ നിന്നും കരകയറിയ നിതിനെ പിന്നീട് മൂന്നോളം വളന്റിയര്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതും.
കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് ഇത് വരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























