ലൈസന്‍സ് ഇനി മൊബൈലില്‍ കൊണ്ടു നടക്കാം: വരുന്നു ഡിജിലോക്ക്
ഡ്രൈവിങ് ലൈസന്‍സുകളും വാഹന രജിസ്‌ട്രേഷന്‍ പേപ്പറുകളും ഇനി കൈയ്യില്‍ കൊണ്ടു നടന്ന് ബുദ്ധിമുട്ടേണ്ട.ലൈസന്‍സുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനം ഉടന്‍ നിലവില്‍ വരും.
ഡിജിലോക്കര്‍ എന്നു പേരിട്ടിരിക്കുന്ന സംവിധാനം ബുധനാഴ്ച്ച നിലവില്‍ വരും.സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും ഒരു പോലെ ഉപകാരപ്രദമാകുന്നതാണ് ഈ പുതിയ സംരംഭം.വാഹനസംബന്ധമായ വിവരങ്ങളും രേഖകളും ഏതു സമയത്തും ഇത് വഴി ലഭ്യമാകും.വാഹന നിയമം ലംഘിക്കുകേയാ മറ്റോ ചെയ്താല്‍ െ്രെഡവര്‍മാര്‍ക്ക് എളുപ്പത്തില്‍ പിഴ ചുമത്താനും ഇതുവഴി പൊലീസിനു സാധിക്കും.
ആധാര്‍ കാര്‍ഡും മൊബൈല്‍ഫോണ്‍ നമ്പറും ഉണ്ടെങ്കില്‍ ഈ സംവിധാനത്തില്‍ അക്കൗണ്ട് ആരംഭിക്കാം.ഡിജിലോക്കര്‍ സംവിധാനത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനുകളും ഉടന്‍ നിലവില്‍ വരും.
https://www.facebook.com/Malayalivartha
























