കുട്ടിയെ വിറ്റ് കടം വീട്ടി, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കേസും കൊടുത്തു

അഞ്ചുമാസമായ കുഞ്ഞിനെ വിറ്റശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി നല്‍കി. വ്യാജ പരാതി നല്‍കിയതിനും കുട്ടിയെ വിറ്റതിനും ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിനെ ഒന്നരലക്ഷം രൂപയ്ക്കാണ് ഹാരൂണ്‍ എന്ന ബിസിനസ്സുകാരനു വിറ്റത്. കുഞ്ഞിനെ വാങ്ങിയ ആളെയും പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയെ വിറ്റ കാര്യം മറച്ചുവയ്ക്കാനാണു പിതാവ് ഖാലിദും ഭാര്യ സയിദയും പോലീസില്‍ പരാതി നല്‍കിയത്. ഇവരുടെ വീട്ടില്‍നിന്ന് 60,000 രൂപയും കണ്ടെടുത്തു. കടം വീട്ടാന്‍ മറ്റൊരു മാര്‍ഗവും കാണാതെ വന്നപ്പോഴാണു കുട്ടിയെ വിറ്റതെന്നു മാതാവ് സയിദ പറഞ്ഞു.
വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഇവരുടെ പരാതി. അഞ്ചു മക്കളുള്ളതില്‍ ഏറ്റവും ഇളയ കുട്ടിയെ ആണ് ഇവര്‍ വിറ്റത്.
https://www.facebook.com/Malayalivartha
























