ഇന്‍സാറ്റ് 3 വിക്ഷേപണം: ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി

ഇന്‍സാറ്റ് 3 യുടെ വിജയശില്‍പികളായ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞന്‍മാരെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. വ്യാഴാഴ്ച വൈകുന്നേരം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍നിന്നുമാണ് ഇന്ത്യയുടെ അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ് 3 വിജയകരമായി വിക്ഷേപിച്ചത്.
പിഎസ്എല്‍വിക്കു ജിഎസ്എല്‍വി എഫ് 05 റോക്കറ്റാണ് ഇന്‍സാറ്റ് 3 ഡിആറിന്റെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. തദ്ദേശീയ ക്രയോജനിക് എന്‍ജിന്റെ വിജയമാണ് ജിഎസ്എല്‍വി എഫ് 05 റോക്കറ്റ് ഉപയോഗിക്കുക വഴി ഐഎസ്ആര്‍ഒ കൈവരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























