ആശുപത്രി ഐ.സി.യുവില്‍ രോഗിയെ ബലാത്സംഗം ചെയ്ത ഡോക്ടര്‍ അറസ്റ്റില്‍

ഗുജറാത്തിലെ അപ്പോളോ ആശുപത്രിയില്‍ ഡെങ്കി പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയെ ബലാത്സംഗം ചെയ്ത ഡോക്ടറെ അറസ്റ്റു ചെയ്തു. 21 കാരിയായ യുവതിയുടെ പരാതിയിന്മേല്‍ രമേഷ് ചൗഹാനെന്ന ഡോക്ടറെയും ആശുപത്രിയിലെ മറ്റ് ജോലിക്കാരനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രാത്രി ഡ്യൂട്ടിയിലായിരുന്ന രമേഷ് മയക്കുമരുന്ന് നല്‍കിയാണ് യുവതിയെ പീഡിപ്പിച്ചത്. സഹായത്തിന് വാര്‍ഡ് ബോയിയുമുണ്ടായിരുന്നു. പീഡനം രണ്ടു ദിവസം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു. താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയിച്ച് യുവതി അമ്മാവന് കത്തയച്ചിരുന്നു.
യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























