അരവിന്ദ് കെജ്രിവാള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇരുപത് വാഹനങ്ങള്‍ അടങ്ങിയ കെജ്രിവാളിന്റെ വാഹനവ്യൂഹത്തിന് മുന്നിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു ബൈക്ക് കടന്നുവന്നതാണ് അപകടത്തിന് ഇടയാക്കിയത്. ലുധിയാനയില്‍ നിന്നും അമൃത്സറിലേയ്ക്കുള്ള യാത്രയ്ക്കിടെ കെജ്രിവാള്‍ സഞ്ചരിച്ചിരുന്ന പോലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാല്‍ കെജ്രിവാള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടു.
ലുധിയാന റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ കെജ്രിവാളിനെതിരെ പ്രതിഷേധ ശ്രമം ഉണ്ടായതിനെ തുടര്‍ന്ന് പഞ്ചാബ് പോലീസ് കെജ്രിവാളിന്റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. മൂന്ന് ദിവസം പഞ്ചാബിലുള്ള കെജ്രിവാള്‍ ഇന്ന് സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























