കര്‍ണാടക സംഘര്‍ഷം: കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു, കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

ബെംഗളൂരുവിലെ സംഘര്‍ഷം കണക്കിലെടുത്ത് നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കുടുങ്ങിയവരുമായി അഞ്ചു കേരള ആര്‍ടിസി ബസുകള്‍ രാത്രി 12നു ശേഷം കാസര്‍കോട്ടേക്കു പുറപ്പെട്ടു.
പൊലീസ് അകമ്പടിയോടെ ഹാസന്‍ വഴിയാണു യാത്ര. എല്ലാവര്‍ക്കും കാസര്‍കോട്ടുനിന്നു തുടര്‍യാത്രയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇതോടൊപ്പം കേരളത്തിലേക്കു ഇന്നു പ്രത്യേക ട്രെയിന്‍ സര്‍വീസും ഉണ്ടാകും. കേരളസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച് ഇന്നു പകല്‍ 11.15നു ബെംഗളൂരു സിറ്റി സ്‌റ്റേഷനില്‍നിന്നു തിരുവനന്തപുരത്തേക്കാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക.
ഇന്നലെ കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകത്തില്‍ സംഘര്‍ഷം രൂക്ഷമായതോടെ കേരളത്തിലേക്കും തിരിച്ചുമുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. 39 സാധാരണ സര്‍വീസുകളും നാല് പ്രത്യേക സര്‍വീസുകളുമടക്കം 43 ബസുകളാണ് ബാഗ്ലൂരില്‍ ഉണ്ടായിരുന്നത്.
സംഘര്‍ഷത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ സംഘര്‍ഷാവസ്ഥ ശാന്തമായതിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് തീരുമാനിച്ചത്. ബസ് സര്‍വീസ് നിര്‍ത്തിവച്ചതോടെ ആയിരക്കണക്കിന് മലയാളികളുടെ യാത്രയാണ് അനിശ്ചത്വത്തിലായത്.
https://www.facebook.com/Malayalivartha
























