ബെംഗലുരു മലയാളികള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍.. അക്രമം സൂക്ഷിക്കുക

ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബെംഗലുരുവില്‍ നിരവധി മലയാളികള്‍ ജോലിചെയ്യുന്നുണ്ട്. മുമ്പില്ലാത്തവിധം സംഘര്‍ഷമാണ് ഇപ്പോള്‍ അവിടെ. അതുകൊണ്ട് എടുക്കേണ്ട മുന്‍കരുതലുകള്‍
യാത്രചെയ്യാന്‍ മുതിരാതിരിക്കുക പ്രത്യേകിച്ചും ദീര്‍ഘയാത്ര പകല്‍സമയം സംഘര്‍ഷം അയയട്ടെ.
സ്വന്തം സുരക്ഷയാണ് ഏറ്റവും പ്രധാനം. അത് ശരിയാക്കിയിട്ടു മതി നാട്ടുകാരെ അറിയിക്കാനും അന്വേഷിക്കാനും. (ഉദാ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ആയിപ്പോലും റിസ്‌ക് എടുക്കരുത്)
പുറത്തെ കാര്യങ്ങള്‍ ശരിക്കും അറിഞ്ഞിട്ടു മാത്രം മതി പുറത്തിറങ്ങുന്നത്.
വരുന്ന വാട്ട്‌സ്ആപ്പ് ഫോര്‍വേഡ് ഒന്നും വിശ്വസിക്കുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യരുത്.
ഈ വിഷയതിന്റെ ശെരിയോ തെറ്റോ അന്വേഷിക്കേണ്ട സമയം അല്ല ഇത്. അതുകൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ തന്നെ പോകരുത്. ആരോടും.
അനാവശ്യമായി പുറത്തിറങ്ങേണ്ട കാര്യം ഇല്ല. അതെ പോലെ തന്നെ റൂമര്‍ കേട്ട് സ്ഥലം വിടേണ്ട കാര്യവും ഇല്ല.
പല സംഘര്‍ഷ പ്രദേശത്തും എല്ലാവരും എല്ലാവരെയും വിളിച്ചു നെറ്റ്‌വര്‍ക്ക് ഡൗണ്‍ ആക്കും. അതിനാല്‍ പരമാവധി മെസ്സേജിങ് സര്‍വീസ് ഉപയോഗിക്കുക.
ഏറ്റവും അടുത്ത ആളുകള്‍ തമ്മില്‍ ഒരു ചെറിയ ചെറിയ ഗ്രൂപ്പ് ഉണ്ടാക്കി നമുക്ക് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രം ഷെയര്‍ ചെയ്യുക.
ബാങ്കളൂരില്‍ പുതിയതായി വന്നവര്‍ അവിടെ കൂടുതല്‍ പരിചയം ഉള്ള ആരുടെയെങ്കിലും ഫോണ്‍ നമ്പറും വീട്ടഡ്രസ്സും ഒക്കെ അറിഞ്ഞു വക്കുക.
ധൈര്യമായിരിക്കുക. ബാംഗളൂരില്‍ പൊലീസും പട്ടാളവും ഒക്കെ നഗരത്തിന് അടുത്ത് തന്നെ ഉണ്ട്. അതുകൊണ്ട് അത് നിയന്ത്രണം വിട്ടു പോകുന്ന സ്ഥലം അല്ല. ഒപ്പം സംഘര്‍ഷത്തെക്കുറിച്ച് ജാഗ്രത പാലിക്കുക. ജീവനും സുരക്ഷയുമാണ് പ്രധാനം.
https://www.facebook.com/Malayalivartha
























