പൂര്‍വകാമുകന്‍ ഫെയ്‌സ് ബുക്കില്‍അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പൂര്‍വകാമുകന്‍ ഫെയ്‌സ് ബുക്കില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. പര്‍ഗാന സ്വദേശിനിയായ 17 കാരിയാണ് അശ്ലീല ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് ജീവനൊടുക്കിയത്.
20 കാരനുമായ ഒരു യുവാവുമായി പെണ്‍കുട്ടി രണ്ട് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷം പെണ്‍കുട്ടിയെ നിരന്തരമായി യുവാവ് മാനസികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.
പെണ്‍കുട്ടി യുവാവിനെ കുറിച്ചുളള വിവരങ്ങള്‍ അമ്മയോട് പറഞ്ഞതില്‍ ക്ഷുഭിതനായ യുവാവ് പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഫെയസ്ബുക്കിലിടുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് കുട്ടിയുടെ ചിത്രങ്ങള്‍ യുവാവ് ഫെയ്‌സ് ബുക്കിലിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കാന്‍ തുടങ്ങുന്നതിനിടെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha
























