ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീണ് ഒമ്പതുപേര്‍ മരിച്ചു

ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ബസിനു മുകളിലേക്ക് പൊട്ടിവീണ് ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഇറ്റായ്ക്കു സമീപം ദേശീയ പാതയിലായിരുന്നു അപകടമുണ്ടായത്.
അപകടത്തില്‍ 18 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഉടന്‍തന്നെ കൂടുതല്‍ ആളുകള്‍ പ്രദേശത്തേക്ക് എത്തുന്നതു തടഞ്ഞതിനാല്‍ കൂടുതല്‍പേര്‍ അപകടത്തില്‍ ഉള്‍പ്പെടുന്നത് ഒഴിവാക്കാനായി. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഴ പെയ്തതിനെ തുടര്‍ന്ന് റോഡില്‍ വെള്ളം കെട്ടിക്കിടന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.
https://www.facebook.com/Malayalivartha
























