കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് റയില്‍ ബന്ദ്, സമരം ശക്തമായാല്‍ ട്രെയിനുകള്‍ വൈകിയോടാനാണ് സാധ്യത

കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയില്‍ ഇന്ന് റയില്‍ ബന്ദ്. സമരം വളരെ ശക്തമാകുകയാണെങ്കില്‍ ട്രെയിനുകള്‍ വൈകിയോടാനാണ് സാധ്യത. കേരള ആര്‍.ടി.സി. സര്‍വീസ് പുനരാരംഭിക്കാത്തതിനാല്‍ ഓണാവധിക്ക് നാട്ടില്‍ പോയ ബെംഗളൂരു മലയാളികളുടെ മടക്കയാത്ര ഇപ്പോഴും പ്രതിസന്ധിയിലാണ്. കാവേരി സംയുക്ത സമരസമിതിയാണ് റയില്‍ ബന്ദിന് നേതൃത്വം നല്‍കുന്നത്.
തലസ്ഥാനമായ ബെംഗളൂരുവില്‍ ഉള്‍പ്പടെ ട്രെയിനുകള്‍ തടയും. റയില്‍വെ സ്‌റ്റേഷനുകളിലെല്ലാം സുരക്ഷ വര്‍ധിപ്പിച്ചു. അതേ സമയം കേരള ആര്‍.ടി സി.ബംഗളുരുവിലേയ്ക്കുള്ള സര്‍വീസ് പുനരാരംഭിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള ട്രെയിനുകളിലെല്ലാം ഇതിനോടകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. സുരക്ഷ ഉറപ്പായാല്‍ സര്‍വീസ് പുനരാരംഭിച്ചാല്‍ മതിയെന്നാണ് കെ.എസ്.ആര്‍.ടി.സി. നിലപാട്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും അക്രമങ്ങളില്‍ കോടതി ഇടപെടല്‍ ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ഇന്നാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha

























